കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഒരു കോടി രൂപ വില വരുന്ന സ്വര്‍ണമാണ് ഇന്ന് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശിനിയായ യുവതി പിടിയിലായി. നരിക്കുനി കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവിയാണ് പിടിയിലായത്. 32 വയസുകാരിയാണ് ഇവര്‍.

അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താനായിരുന്നു അസ്മാബീവിയുടെ ശ്രമം. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സംഘം നടത്തിയ തെരച്ചിലില്‍ സ്വര്‍ണം പിടികൂടുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അസ്‌മാബീവിയെ കോഴിക്കോട് എയര്‍ കസ്റ്റംസ്‌ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ്‌ പിടികൂടിയത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വര്‍ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകള്‍ ആണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വര്‍ണം ലഭിച്ചു.ഡെപ്യൂട്ടി കമീഷണര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ടി എസ് ബാലകൃഷ്‌ണന്‍, അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, വിമല്‍ കുമാര്‍, വിനോദ് കുമാര്‍, ഇന്‍സ്‌പെക്‌ടര്‍ ധന്യ കെ പി ഹെഡ് ഹവല്‍ദാര്‍മാരായ അലക്‌സ്‌ ടി എ, ലില്ലി തോമസ് എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്ത്‌ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക