കൊച്ചി: തെക്കന്‍ കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണിതിനു കാരണം. മലയോര മേഖലകളിലും നല്ല മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള മേഖലയിലാകും മഴപെയ്യുക. കഴിഞ്ഞ ഒരാഴ്ച മുമ്പ് സമാനമായ മഴ സംസ്ഥാനത്ത് തെക്കന്‍ മേഖലകളില്‍ പെയ്തിരുന്നു.

ഒറ്റപ്പെട്ട സാമാന്യം ഭേദപ്പെട്ട മഴ ഈ മാസം 23 വരെയാണ് പ്രതീക്ഷിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ അപൂര്‍വമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ സാന്നിധ്യമുണ്ട്. ഇതിനൊപ്പം കിഴക്കുനിന്നുള്ള കാറ്റും ശക്തമായി. കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള വീശുന്ന കാറ്റ് ഈര്‍പ്പത്തെ ശക്തിയായി വലിച്ചെടുക്കുന്നുണ്ട്. ഇതാണ് മഴയ്ക്കു കാരണമാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറ്റിനൊപ്പം മണിക്കൂറില്‍ ചുരുങ്ങിയത് 30 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനുമിടയുണ്ട്. മലയോര മേഖലകളിലാകും കാറ്റ് വീശുക. കാറ്റ് മൂന്നോ നാലോ മിനിറ്റേ നീണ്ടു നില്‍ക്കുകയുള്ളൂവെങ്കിലും കൃഷികളുടെ നാശത്തിന് കാരണമായേക്കാം. കഴിഞ്ഞ ആഴ്ചയിലും തെക്കന്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ സാമാന്യം മികച്ച മഴ ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത് പതിവില്ലാത്തതാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോഴുണ്ടായ എം.ജെ.ഒയും അപുര്‍വമാണെന്ന് ഗവേഷകനായ ഡോ. എം.ജി. മനോജ് ചൂണ്ടിക്കാട്ടി. ജനുവരി മുതല്‍ ഇന്നലെ വരെ വേനല്‍ മഴയില്‍ 22 ശതമാനത്തിന്റെ കുറവുണ്ട്. 16.2 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 12.6 മില്ലീ മീറ്റര്‍ മഴയാണ് ഇതുവരെ. കിട്ടിയത്. എറണാകുളം, പത്തനം തിട്ട ജില്ലകളില്‍ വേനലിലും സാമാന്യം മികച്ച മഴ രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക