അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവതി പിടിയില്‍. വെള്ളായൂര്‍ സ്വദേശി ഷംല അബ്ദുള്‍ കരീമാണ് കസ്റ്റംസിന്റെ പിടിയിലായത്. 1112 ഗ്രാം സ്വര്‍ണമിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

ജിദ്ദയില്‍നിന്ന് സ്പൈസ് ജെറ്റിന്റെ എസ് ജി 42 വിമാനത്തിലാണ് ഷംല അബ്ദുള്‍കരീം എത്തിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍നിന്ന് 973.880 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തരവിപണിയില്‍ 60 ലക്ഷം രൂപ വിലവരും. കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക