ഭോപ്പാല്‍: ദുര്‍ഗ് -ഛത്തീസ്ഗഡ് എക്‌സ്പ്രസിന് തീപിടിച്ചു. നാല് കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ഛത്തീസ്ഗഡിലേക്കുള്ള യാത്രയ്ക്കിടെ മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപത്തുവച്ചാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ദുര്‍ഗ് – ഛത്തീസ്ഗഡ് എക്‌സ്പ്രസിലെ എസി കോച്ചുകളിലാണ് തീ പിടിത്തമുണ്ടായത്. കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. മോറേന റെയില്‍വെ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ടിരിക്കുമ്ബോഴാണ് അപകമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെയിവെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക