തൊടുപുഴ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി പൊന്‍മുടി അണക്കെട്ട് ഒമ്ബത് മണിക്ക് തുറക്കും. അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ 60 സെന്‍റീമീറ്റര്‍ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളമാണ് പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്നാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. വെള്ളം ഒഴുക്കി വിടുമ്ബോള്‍ പൊന്മുടി അണക്കെട്ടിന് താഴെ പുഴയില്‍ 60 സെന്‍റീമീറ്റര്‍ വരെ ജലം ഉയരാന്‍ സാധ്യതയുണ്ട്. പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക