ലപ്പോഴും വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയാണ് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വാഹനങ്ങള്‍ തമ്മിലുള്ള പല കൂട്ടിയിടിയും ജീവന് തന്നെ ഭീഷണിയാവാറുണ്ട്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ മനഃപൂര്‍വ്വം കൂട്ടിയിടി സൃഷ്ടിക്കുന്ന യുവാവിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

മനഃപൂര്‍വ്വം കൂട്ടിയിടി സൃഷ്ടിച്ചാല്‍ കൂടുതല്‍ ആപത്തല്ലേ എന്ന ചോദ്യം ഉയരാം. എന്നാല്‍ ഈ വീഡിയോ കാണുമ്ബോള്‍ കൂട്ടിയിടി സൃഷ്ടിച്ചതിന്റെ കാരണം വ്യക്തമാകും. നെതര്‍ലാന്‍ഡ്‌സിലാണ് തന്റെ കാറിന് കേടുപാട് സംഭവിക്കുമെന്ന് നോക്കാതെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ യുവാവ് മനഃപൂര്‍വ്വം കൂട്ടിയിടി സൃഷ്ടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്രക്കിടെ ഡ്രൈവര്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലൂടെ അലക്ഷ്യമായി ഓടുന്നതാണ് വീഡിയോയുടെ തുടക്കം. പുല്ലിലൂടെയും മറ്റും ഒരു നിയന്ത്രണവുമില്ലാതെ വാഹനം മുന്നോട്ടുപോകുന്നത് വീഡിയോയില്‍ കാണാം. ഈസമയത്ത് മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിലെ യുവാവ് മനഃപൂര്‍വ്വം വാഹനം നിര്‍ത്തി കൂട്ടിയിടി സൃഷ്ടിച്ചാണ് കാര്‍ നിര്‍ത്തി ഡ്രൈവറെ രക്ഷിച്ചത്.

അബോധാവസ്ഥയിലായ ഡ്രൈവറെ രക്ഷിക്കുന്നതിന് വേണ്ടിയാണ് , സ്വന്തം കാറിന് കേടുപാട് സംഭവിക്കുമെന്ന് പോലും നോക്കാതെ മുന്‍പില്‍ ഓടിയിരുന്ന കാറിന്റെ ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. മുന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നില്‍ ഇടിച്ചാണ് കാര്‍ നിന്നത്. തുടര്‍ന്ന് മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിലെ യുവാവ്, രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നില്‍ സഞ്ചരിച്ചവരാണ് വീഡിയോ പകര്‍ത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക