AccidentIndiaKeralaNews

കനത്ത മഴയിൽ കെട്ടിടം തകര്‍ന്ന് വീണ് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് മരണം.

ചെന്നൈ: തമിഴ്‌നാട്ടില്‍ കെട്ടിടം തകര്‍ന്ന് വീണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദാരുണാന്ത്യം.കനത്ത മഴയെ തുടര്‍ന്ന് വീടിന് ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒമ്ബത് പേര്‍ കൊല്ലപ്പെട്ടു.മരിച്ചവരില്‍ അഞ്ച് പേരില്‍ നാലും സ്ത്രീകളാണ്.

ad 1

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ശേഷിക്കുന്ന നാലും കുട്ടികളാണ്. വെല്ലൂരിലെ പെര്‍ണംപാട്ട് പ്രദേശത്താണ് അപകടമുണ്ടായത്. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.അപകടത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായം.

ad 3

ad 5

പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.ദിവസങ്ങളായി തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്തെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ചെന്നൈ ഉള്‍പ്പെടെ 19 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button