ചെന്നൈ: തമിഴ്‌നാട്ടില്‍ കുറഞ്ഞ വിലയില്‍ സിമന്റ് നിര്‍മ്മിച്ച്‌ സര്‍ക്കാര്‍.സ്വകാര്യ കമ്ബനികള്‍ സിമന്റിന് വില കൂട്ടിയതോടെയാണ് വില കുറച്ച്‌ സിമന്റ് നിര്‍മ്മിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞത്. സ്വകാര്യ കമ്ബനികളുടെ സിമന്റിന് 500 രൂപയോളം വില വരുമ്ബോഴാണ് സര്‍ക്കാര്‍ കുറഞ്ഞ ചിലവില്‍ സിമന്റുകള്‍ ജനങ്ങള്‍ക്കായി നിര്‍മ്മിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ രണ്ടാമത്തെ സിമന്റ് ബ്രാന്റാണ് വലിമൈ. ആദ്യ സിമന്റ് ബ്രാന്റായ അരസു അമ്മ എന്ന പേരില്‍ വിപണിയിലുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിമൈ’ എന്ന പേരിലാണ് തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന സിമന്റ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന് 17 ലക്ഷം മെട്രിക് ടണ്‍ സിമന്റ് ഉല്‍പാദിപ്പിക്കാന്‍ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണുള്ളത്. മുഖ്യമന്ത്രി സ്റ്റാലിന്‍ സിമന്റിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. വലിമൈയുടെ പ്രീമിയം 50 കിലോഗ്രാമിന് ചാക്കിന് 350 രൂപയാണ് വില. വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയുമാണ് വില വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വകാര്യ കമ്ബനികളുടെ സിമന്റിന് 500 രൂപയോളം വില വരുമ്ബോഴാണ് സര്‍ക്കാര്‍ കുറഞ്ഞ ചിലവില്‍ സിമന്റുകള്‍ ജനങ്ങള്‍ക്കായി നിര്‍മ്മിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ രണ്ടാമത്തെ സിമന്റ് ബ്രാന്റാണ് വലിമൈ. ആദ്യ സിമന്റ് ബ്രാന്റായ അരസു അമ്മ എന്ന പേരില്‍ വിപണിയിലുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക