പാലാ: ഭക്ഷ്യ ധാന്യങ്ങളും, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ദീര്‍ഘ നാള്‍ കേടുകൂടാതെ ഇരിക്കുന്നതിനായി വ്യാപകമായി വിഷാംശങ്ങള്‍ ചേര്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുനരുന്നതായും, ഇതിനെ അതിജീവിക്കുന്നതിനായി സ്വന്തമായി വിഷരഹിത പച്ചക്കറി- പഴവര്‍ഗ്ഗങ്ങളുടെ ഉദ്പാദനം പ്രാത്സാഹിപ്പിക്കണമെന്നും പാലാ ഡി.വൈ.എസ്.പി ഷാജു ജോസ് അഭിപ്രായപ്പെട്ടു.പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പാലാ പോലീസ് സ്റ്റേഷനിലേക്ക് നല്‍കിയ കൊറോണാ പ്രതിരോധ സാമഗ്രികളായ എന്‍ 95 മാസ്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയും അത്യുത്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകളുടേയും വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷരഹിത ഭക്ഷ്യ ധാന്യങ്ങളുടെ ഉദ്പാദനം പ്രാത്സാഹിപ്പിക്കുന്നതിനായി ലയണ്‍സ് ക്ലബ്ബുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് പ്രസിഡന്‍റ് അഡ്വ. ആര്‍. മനോജ് പാലാ അധ്യക്ഷത വഹിച്ചു. എസ്.ഐ മാരായ എം.ഡി. അഭിലാഷ്, ഷാജി സെബാസ്റ്റ്യന്‍, ലയണ്‍സ് നേതാക്കന്മാരായ സാബു ജോസഫ്, അഡ്വ. ജോസഫ് കണ്ടത്തില്‍,അനില്‍ വി. നായര്‍, സുരേഷ് എക്സോണ്‍, രാജീവ് പാലാ, ശ്രീകുമാര്‍ പാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക