ദില്ലി: രാജ്യത്ത് ഇന്ന് മുതല്‍ പുതിയ വാക്സിന്‍ നയം നിലവില്‍ വരും. വാക്സിന്ൻറെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച്‌ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. ബാക്കി 25 ശതമാനം സ്വാകാര്യ കമ്ബനികള്‍ക്ക് നേരിട്ട് വാങ്ങാനാകും.

സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലില്‍ നിന്ന് വാക്സിനായി ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും. നേരത്തെ 50 ശതമാനം വാക്സിന്‍ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. സംസ്ഥാനങ്ങളില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയും, വാക്സിന്‍ വിതരണത്തില്‍ അസമത്വം ഉണ്ടെന്ന വിമര്‍ശനമുയരുകയും ചെയ്തിരുന്നു.പുതിയ നയത്തിലൂടെ ഈ പരാതികള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം . സംസ്ഥാനങ്ങളിലെ, ജനസംഖ്യ ,രോഗവ്യാപനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാവും നല്‍കുന്ന വാക്സിന്റെ അളവ് തീരുമാനിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക