തിരുവനന്തപുരം : റെയില്‍വേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിര്‍ത്തുന്നു. റെയില്‍വേയിലെ മുഴുവന്‍ നിയമന നടപടികളും ഇനി ചെന്നൈയിലെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴിലാക്കാനാണ് തീരുമാനം.

നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി യാഥാര്‍ഥ്യമായതിനെത്തുടര്‍ന്ന് മറ്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താന്‍ ധനമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. അതിന്റെ മറവിലാണ് ചില റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്.ദക്ഷിണ റെയില്‍വേക്ക് കീഴില്‍ തിരുവനന്തപുരം, പാലക്കാട്, മധുര ഡിവിഷനുകള്‍ക്ക് വേണ്ടിയാണ് തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പ് ‘സി’യിലുള്ള ഗസറ്റഡ് അല്ലാത്ത തസ്തികകളുടെ നിയമനമാണ് ബോര്‍ഡിന്റെ ചുമതല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപേക്ഷ ക്ഷണിച്ച്‌, പരീക്ഷയും അഭിമുഖവും നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് പ്രധാന ജോലി. റെയില്‍വേ ജോലികളില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ഈ ബോര്‍ഡിന് കഴിഞ്ഞിരുന്നു. ഇത് നഷ്ടപ്പെടുന്നതോടെ മലയാളി പ്രാതിനിധ്യത്തില്‍ വലിയ കുറവുണ്ടാകനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക