റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിലെ പ്രതി പിടിയില്‍. പോലീസിന്‍റെ പിടിയിലായത് കരുനാഗപ്പള്ളി മാലുമേല്‍ സ്വദേശി സുനില്‍കുമാറാണ് .തട്ടിപ്പിനു ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതി സുനില്‍ കുമാര്‍ പലരില്‍ നിന്നായി ഒരു ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് വാങ്ങിയത്. സുനില്‍കുമാറും കണ്ണൂര്‍ സ്വദേശിയായ പവിത്രനും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയത്. കരുനാഗപ്പള്ളി ചവറ ഓച്ചിറ, കായംകുളം മേഖലയിലുള്ള നിരവധിപേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.കാസര്‍ഗോഡ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സുനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ 150 ഓളം പരാതികളാണ് ഇയാള്‍ക്കെതിരെ കരുനാഗപ്പള്ളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക