മാ​ന​ന്ത​വാ​ടി: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​ണ്ട കാ​ല​ത്തെ അ​ട​ച്ചി​ട​ലി​നു​ശേ​ഷം സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക നി​യ​മ​ന തി​ര​ക്കും.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഓ​ടി വ​ല​യു​ന്നു.ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​ന്‍ ഈ ​മാ​സം 22നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് താ​ല്‍​ക്കാ​ലി​ക നി​യ​മ​നം ഏ​റെ​യും. യു.​പി, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ലും സ്പെ​ഷ​ലി​സ്​​റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ള്‍​ക്കും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു​ണ്ട്. പ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഒ​രേ ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലു​മാ​ണ് കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ക്കു​ന്ന​ത്.അ​തി​നാ​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഓ​ടി വ​ല​യേ​ണ്ട സ്ഥി​തി​യാ​ണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും ഒ​രേ സ​മ​യ​ത്താ​വു​ന്ന​തി​നാ​ല്‍ പ​ല സ്​​കൂ​ളു​ക​ളി​ലെ അ​ഭി​മു​ഖ​ങ്ങ​ളി​ലും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക്​ പ​​ങ്കെ​ടു​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യു​ണ്ട്. താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​മാ​യ​തി​നാ​ല്‍ സ​ര്‍​ക്കാ​റി​ന്​ സാ​മ്ബ​ത്തി​ക​ബാ​ധ്യ​ത അ​ധി​കം ഉ​ണ്ടാ​കി​ല്ല. പ​ഠി​പ്പി​ക്കു​ന്ന മ​ണി​ക്കൂ​റു​ക​ള്‍​ക്ക​നു​സ​രി​ച്ചാ​ണ് വേ​ത​നം ന​ല്‍​കു​ന്ന​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക