റെയില്‍വേയില്‍ സ്വകാര്യവല്‍ക്കരണം അതിവേഗമാക്കാന്‍ പുതിയ പരിഷ്ക്കരണങ്ങളുമായി മോദി സര്‍ക്കാര്‍.റെയില്‍വേ സ്ഥാപനങ്ങള്‍ രണ്ട് കമ്ബനികള്‍ ആക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് നടപ്പാക്കാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്ബത്തിക ഉപദേഷ്ടാവ്‌ സഞ്‌ജീവ്‌ സന്ന്യാല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ശുപാര്‍ശകള്‍.ഇതോടെ റെയില്‍വേ സ്കൂളുകള്‍ ഇല്ലാതാകും, ആശുപത്രികള്‍ സ്വാകാര്യ പങ്കാളിത്തത്തിന് വഴിതേടണമെന്നും ശുപാര്‍ശ ചെയ്യുന്നു..ഇതിന് പുറമെ റെയില്‍ ടെലിനെ ഐആര്‍സിറ്റിയില്‍ ലയിപ്പിക്കും. കമ്ബനികളാക്കുന്നതോടെ ഓഹരി വില്‍പ്പനയും, സ്വാകാര്യ വതക്കരണവും കേന്ദ്രത്തിന് എളുപ്പത്തിലാകും.സഞ്ജീവ് സന്യാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ശുപാര്‍ശകള്‍ ഇപ്രകാരമാണ്.റെയില്‍വേ വക സ്ഥാപനങ്ങള്‍ പ്രത്യേക കമ്ബനികളാക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി, കപൂര്‍ത്തല റെയില്‍ കോച്ച്‌ ഫാക്ടറി, റായ്‌ബറേലി മോഡേണ്‍ കോച്ച്‌ ഫാക്ടറി എന്നിവയെയും വാരാണസി, പാട്യാല, ബം​ഗാളിലെ ചിത്തരഞ്‌ജന്‍ എന്നിവിടങ്ങളിലെ എന്‍ജിന്‍ നിര്‍മാണ യൂണിറ്റുകളും ബംഗളുരുവിലെ യലഹങ്ക,ബിഹാറിലെ ബേല വീല്‍ നിര്‍മാണ യൂണിറ്റുകളും ഒറ്റ കമ്ബനിയ്ക്ക്‌ കീഴിലാക്കാനാണ്‌ നിര്‍ദേശം നല്‍കിയിട്ടുള്ളത്.ഒപ്‌ടിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക്‌ കൈകാര്യം ചെയ്യുന്ന റെയില്‍ടെലിനെയും റെയില്‍വേ ടിക്കറ്റിങ്‌ സംവിധാനം വികസിപ്പിച്ച ക്രിസിനെയും ഐആര്‍സിടിസി കമ്ബനിയില്‍ ലയിപ്പിക്കും. രണ്ട്‌ ലക്ഷത്തോളം പേരെ ഈ കമ്ബനികളിലേക്ക്‌ മാറ്റും. റെയില്‍വേ സ്‌കൂളുകള്‍ പൂട്ടും. 13.68 ലക്ഷം തസ്‌തികയുണ്ടായിരുന്ന റെയില്‍വേയില്‍ ഇപ്പോള്‍ ജീവനക്കാര്‍ 10 ലക്ഷത്തില്‍ താഴെയാണ് ..ഇത് വീണ്ടും കുറച്ച്‌ എട്ട്‌ ലക്ഷത്തില്‍ താഴെയാക്കും. പുറംതൊഴില്‍ കരാറും താല്‍ക്കാലിക നിയമനവും വ്യാപകമാക്കും. .ഇതിന് പുറമെ 21 റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുക.റെയില്‍വേ പാതകളുടെ വൈദ്യുതീകരണ ചുമതലയുള്ള സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയില്‍വേ ഇലക്‌ട്രിഫിക്കേഷന്‍ അടച്ചുപൂട്ടാനും ശുപാര്‍ശയുണ്ട്‌. വൈദ്യുതീകരണജോലികള്‍ സോണല്‍ അടിസ്ഥാനത്തില്‍ കരാര്‍ നല്‍കണം.രാജ്യമെമ്ബാടുമുള്ള 94 റെയില്‍വേ സ്‌കൂള്‍ കേന്ദ്രീയ വിദ്യാലയ സംഘടനു കൈമാറണം. ഇതിനു കഴിയാത്ത സ്ഥലങ്ങളില്‍ സംസ്ഥാനസര്‍ക്കാരിനു കൈമാറുകയോ സ്വകാര്യപങ്കാളിയെ കണ്ടെത്തുകയോ ചെയ്യണം.റെയില്‍വേയുടെ 125 ആശുപത്രിയുടെയും 586 ആരോഗ്യകേന്ദ്രത്തിന്റെയും പ്രവര്‍ത്തനത്തില്‍ സ്വകാര്യപങ്കാളിത്തത്തിനു വഴി കണ്ടെത്തണം. 17 സോണിലായി 280 പരിശീലന കേന്ദ്രം ഉണ്ടായിരുന്നത്‌ 130 ആക്കി. ഒരു സോണില്‍ ഒറ്റ പരിശീലനകേന്ദ്രം മാത്രമാക്കാനും ശുപാര്‍ശ ചെയ്യുന്നു.പരിഷ്‌കാരങ്ങള്‍ അതിവേഗം നടപ്പാക്കാന്‍ റെയില്‍വേ മന്ത്രാലയത്തോട്‌ ക്യാബിനറ്റ്‌ സെക്രട്ടറിയേറ്റ്‌ നിര്‍ദേശിച്ചുകഴിഞ്ഞു.. പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരുകയും കമ്ബനികള്‍ ആക്കുകയും ചെയ്താല്‍ ഓഹരി ഓഹരി വില്‍പ്പനയും, സ്വാകാര്യ വതാക്കരണവും എളുപ്പത്തില്‍ നടത്താന്‍ കഴിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക