ചെന്നൈ: ഡികമ്മിഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന പേരില്‍ പൃഥ്വിരാജും, ഉണ്ണിമുകുന്ദനും മ‌റ്റ് ചലച്ചിത്ര താരങ്ങളും നടത്തിയ ഹാഷ്‌ടാഗ് കാമ്ബെയിന്‍ വൈറലായതോടെ ബദല്‍ കാമ്ബെയിനുമായി പ്രകോപനം സൃഷ്‌ടിച്ച്‌ തമിഴ്‌നാടും.’ഇടുക്കിയെ തമിഴ്‌നാടിന് ചേര്‍ക്കൂ’ എന്നാവശ്യപ്പെട്ടാണ് തമിഴ് പേജുകള്‍ പുതിയ കാമ്ബെയിന്‍ തുടങ്ങിയിരിക്കുന്നത്. അനെക്‌സ് ഇടുക്കി വിത്ത് ടിഎന്‍ എന്ന പേരിലാണ് ഹാഷ്‌ടാഗ് കാമ്ബെയിന്‍.മധുര ജില്ലയുടെ ഭാഗമായിരുന്നു പണ്ട് ഇടുക്കി ജില്ലയിലെ ഭാഗങ്ങളെന്നും ഇപ്പോഴും തമിഴ്‌ സംസാരിക്കുന്ന ജനങ്ങള്‍ ധാരാളം ഇവിടെയുണ്ടെന്നും ട്വീ‌റ്റുകളിലൂടെ തമിഴ് പേജുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര്യത്തിന് മുന്‍പും ബ്രിട്ടീഷ് ഭരണകാലത്തുമുള‌ള കേരള-തമിഴ്‌നാട് ഭൂപടം പങ്കുവച്ചാണ് തമിഴ് പേജുകള്‍ കേരളത്തിന്റെ ആവശ്യത്തെ പ്രതിരോധിക്കുന്നത്.നടന്‍ പൃഥ്വിരാജിന്റെ കോലം തേനി ജില്ലാ കളക്‌ടറേ‌റ്റിന് മുന്നില്‍ ഫോര്‍വേഡ് ബ്ളോക്ക് പ്രവര്‍ത്തകര്‍ കത്തിച്ചു. പൃഥ്വിരാജിനും മുല്ലപ്പെരിയാര്‍ ക്യാമ്ബെയിന്‍ നടത്തുന്ന അഡ്വ. റസ്സല്‍ ജോയിക്കുമെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നാണ് സംഘടന ജില്ലാ സെക്ര‌ട്ടറി എസ്.ആര്‍ ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.

നിലവില്‍ 138 അടി ജലനിരപ്പായ മുല്ലപ്പെരിയാറില്‍ മുന്‍കരുതല്‍ നടപടിയുമായി ഇടുക്കി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുകയാണ്. അണക്കെട്ട് തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് വില്ലേജുകളിലെ 883 കുടുംബങ്ങളെ മാ‌റ്റിപാര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക