കായംകുളം : സൈക്കിളില്‍ ബൈക്കിടിച്ച്‌ ഉണ്ടായ അപകടത്തില്‍ വൃദ്ധനും വിദ്യാര്‍ത്ഥിയും മരിച്ചു. ബെെക്ക് യാത്രികനായ പുതിയവിള വടക്ക് മാങ്കീഴില്‍ മനോഹരന്‍ – മിനി ദമ്ബതികളുടെ മകന്‍ മിഥുന്‍ രാജ് (19), സൈക്കിള്‍ യാത്രികനായ ആറാട്ടുപുഴ കിഴക്ക് മല്ലിക്കാട്ട് കടവ് വയലില്‍വീട്ടില്‍ രാജേന്ദ്രന്‍ (68) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.ഇളമ്ബള്ളിശേരി ജംഗ്ഷന് കിഴക്ക് പേരാത്ത് മുക്ക് മല്ലിക്കാട്ട് കടവ് റോഡില്‍ ഇന്നലെ വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം ഉണ്ടായത് .അപകടസമയത്ത് ബെെക്ക് ഓടിച്ചിരുന്ന മിഥുന്റെ സുഹൃത്ത് റിസ്വാന് ഗുരുതര പരിക്കേറ്റ് വണ്ടാനം ആശുപത്രിയില്‍ ചികിത്സയിലാണ്.സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന രാജേന്ദ്രനെ മിഥുനും റിസ്വാനും സഞ്ചരിച്ചിരുന്ന ബെെക്ക് ഇടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന മിഥുന്‍ തെറിച്ചുവീണ് സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. പരിക്കേറ്റ രാജേന്ദ്രനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക