തായ്​പെയ്: അശ്ലീല വെബ്സൈറ്റായ ‘പോണ്‍ ഹബ്ബ്’ വഴി കണക്ക് പഠിപ്പിച്ച്‌ കോടികള്‍ സമ്ബാദിക്കുകയാണ് തായ്​വാനിലെ കണക്ക് അധ്യാപകന്‍. 34 കാരനായ ചാങ്ഷു എന്നയാളാണ് changhsumath666 എന്ന വേരിഫൈഡ് അക്കൗണ്ടില്‍ കൂടിയാണ് വെബ്സൈറ്റില്‍ വീഡിയോകള്‍ അപ്​ലോഡ് ചെയ്യുന്നത്. 1.7 മില്യണിലധികം കാഴ്ചക്കാരാണ് നിലവിലുള്ളത് .

“അശ്ലീല വൈബ്സൈറ്റുകളില്‍ കൂടി കണക്ക് പഠിപ്പിക്കുന്നവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ നിരവധി പേരാണ് വീഡിയോകള്‍ കാണാന്‍ എത്തുന്നത്. അത് കൊണ്ട് തന്നെ എന്റെ വീഡിയോകള്‍ ഇത്തരത്തില്‍ അശ്ലീല സൈറ്റുകളില്‍ അപ്​ലോഡ് ചെയ്താല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്ന് കരുതി. അത് കൊണ്ടാണ് ഈ മാര്‍ഗം സ്വീകരിച്ചത് .’ ചാങ്ഷു മെല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.ഇങ്ങനെയുള്ള വീഡിയോകള്‍ അപ്​ലോഡ് ചെയ്ത് അദ്ദേഹം വര്‍ഷത്തില്‍ 250,000 ഡോളറിലേറെയാണ് (ഏകദേശം 1,87,63,625 രൂപ) സമ്ബാദിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതെ സമയം പോണ്‍ ഹബ്ബിന് പുറമെ മറ്റു അശ്ലീല വൈബ്സൈറ്റുകളില്‍ കൂടി ഇത്തരത്തിലുള്ള വീഡിയോകള്‍ അപ്​ലോഡ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ചാങ്ഷു. എന്നാല്‍ മറ്റു തരത്തിലുള്ള ഉള്ളടങ്ങള്‍ പോണ്‍ ഹബ്ബ് അല്ലാത്ത അശ്ലീല സൈറ്റുകള്‍ അനുമതി നല്‍കാറില്ല.“അശ്ലീല വെബ് സൈറ്റില്‍ കണക്ക് പഠിപ്പിക്കുക എന്നത് ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ, ലോകത്തിന് മുമ്ബില്‍ എനിക്ക് അറിയിക്കണം, ഞാന്‍ തായ്​വാനില്‍ നിന്നുള്ള കണക്ക് അധ്യാപകനാണെന്നും എനിക്ക് നന്നായി ഗണിതശാസ്ത്രം വഴങ്ങുമെന്നും ചാങ്ഷു വെളിപ്പെടുത്തുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക