തഞ്ചാവൂര്‍: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 17 കാരി പ്രസവിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നടന്ന സംഭവത്തില്‍ അയല്‍വാസിയായ 12കാരനെതിരെ പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ആശുപത്രിയില്‍ വയറുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഒന്‍പതുമാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സംഭവം പൊലീസിനെ അറിയിച്ചു. പിന്നാലെയാണ് അയല്‍വാസിയായ 12 വയസുകാരനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പോക്‌സോ വകുപ്പ് പ്രകാരം 12കാരനെതിരെ പൊലീസ് കേസെടുത്തു. അതേസമയം സംഭവത്തില്‍ മറ്റാരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക