നിലവിലെ വിമാനക്കമ്ബനി പിരിച്ചുവിട്ട് പുതിയ കമ്ബനി തുടങ്ങുന്നതിനിടെ ഇറ്റലിയില്‍ വ്യത്യസ്തമായ പ്രതിഷേധം. ഇറ്റലിയുടെ വിമാനക്കമ്ബനിയായ അലിറ്റാലിയയില്‍ ജോലി ചെയ്ത ജീവനക്കാര്‍ പൊതുനിരത്തില്‍ വസ്ത്രമഴിച്ചാണ് പ്രതിഷേധിച്ചത്.

ഒക്‌ടോബര്‍ 15-ന് ശേഷമുള്ള അലിറ്റാലിയയുടെ വിമാന സര്‍വീസുകള്‍ കമ്ബനി നിര്‍ത്തലാക്കിയയിരുന്നു.110 വിമാനങ്ങളില്‍ 52 എണ്ണം മാത്രം നിലനിര്‍ത്തി. 10,500 വിമാന ജീവനക്കാരില്‍ 2500 പേരെ മാത്രമാണ് കമ്ബനി നിലനിര്‍ത്തിയത്. ബാക്കി ജീവനക്കാരെയെല്ലാം പുറത്താക്കി. ഇതില്‍ പെട്ട ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരാണ് സമരത്തിലേക്ക് നീങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോമിലെ ടൗണ്‍ ഹാളായ കാംപിഡോഗ്ലിയോയ്ക്ക് മുന്നിലാണ് പ്രതിഷേധ സമരം അരങ്ങേറിയത്. അലിറ്റാലിയ യൂനിഫോം ധരിച്ച്‌ നിശ്ശബ്ദരായി എത്തിയ അന്‍പത് വനിതാ ജീവനക്കാര്‍ ഇവിടെ നിരന്നു നിന്ന് തങ്ങളുടെ യൂനിഫോം അഴിച്ചു മാറ്റുകയായിരുന്നു. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച ജീവനക്കാരികള്‍ തുടര്‍ന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക