ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി സാറാ അലി ഖാന്‍. ട്വിറ്ററിലൂടെയാണ് നടി ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ സാറയുടെ നടപടിയെ പരിഹസിച്ച്‌ നിരവധിപേര്‍ രംഗത്തെത്തി. ബോളിവുഡ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) റഡാറിന് കീഴിലായതിനാലാണ് നടി അമിത് ഷായ്ക്ക് ആശംസ അറിയിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയര്‍ന്നു.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ മുംബയ് ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയും നടി അനന്യ പാണ്ഡെ മയക്കുമരുന്ന് കേസില്‍ എന്‍.സി.ബിയുടെ ചോദ്യം ചെയ്യലുകളിലൂടെ കടന്നുപോകുകയുമാണ്. ഇതിനിടയില്‍, സാറ ജന്മദിനാശംസകള്‍ നേര്‍ന്നത് ആഭ്യന്തര മന്ത്രിയുടെ പ്രീതി സമ്ബാദിച്ച്‌ എന്‍.സി.ബിയില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ ആരോപിച്ചു. ഇനി എന്‍.സി.ബി റെയ്ഡുകള്‍ വേണ്ട. നിങ്ങള്‍ ഇപ്പോള്‍ സുരക്ഷിതയാണെന്ന് ഒരാള്‍ സാറയുടെ ട്വീറ്റിന് താഴെ കമന്റ് ചെയ്തു. അതേസമയം, സാറ അലി ഖാന്‍ സ്വയം സുരക്ഷിതയാണെന്ന് അടയാളപ്പെടുത്തുന്നതായും കമന്റുകള്‍ വന്നു. സാറയേയും എന്‍.സി.ബിയെയും കൂട്ടിച്ചേര്‍ത്തും പരിഹസിച്ചും നിരവധി അഭിപ്രായങ്ങളാണ് നടിയുടെ ട്വീറ്റിനുതാഴെ ആളുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക