തിരൂര്‍: ഭാരവാഹിക പട്ടിക സംബന്ധിച്ച്‌ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്നും അദേഹം പ്രമുധ മാധ്യമത്തോട് പ്രതികരിച്ചു. അതേസമയം വിഎം സുധീരനൊക്കെ വലിയ വലിയ ആളുകളാണെന്നും അദേഹത്തെ എടുത്ത് ചുമലില്‍ വെച്ചു നടക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

സുധീരനെ കൂട്ടി പാര്‍ട്ടിയെ നയിക്കാന്‍ പരാജയപ്പെട്ടോയെന്ന ചോദ്യത്തിനാണ് സുധാകരന്റെ പ്രതികരണം. സുധീരനെ പോയി കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളു. എന്നെ പഠിപ്പിച്ചിട്ടുള്ളു. സുധീകരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയം മുന്‍കരുതല്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, എന്നാല്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക