മംഗലാപുരത്ത് വീണ്ടും സദാചാരപ്പൊലീസ് ചമഞ്ഞ് ആക്രമണം. ബെംഗളുരു സ്വദേശിയായ പെണ്‍കുട്ടിക്കും മലയാളി യുവാവിനും നേരെയാണ് തീവ്രഹിന്ദുസംഘടനാപ്രവർത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മംഗലാപുരത്തെ പനമ്ബൂർ ബീച്ചില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആളുകള്‍ ബീച്ചിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു. യുവാവ് മുസ്ലിമാണെന്നും ലൗ ജിഹാദാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരുടെയും ദൃശ്യങ്ങള്‍ പകർത്തിയ അക്രമികള്‍ യുവാവിനെയും യുവതിയെയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ഇടപെട്ട പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൻത്‍വാല സ്വദേശി പ്രശാന്ത് ഭണ്ഡാരി, ബെല്‍ത്തങ്കടി സ്വദേശികളായ ഉമേഷ്, സുധീർ, കീർത്തൻ പൂജാരി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇതില്‍ മൂന്ന് പേർ രാമസേന എന്ന തീവ്രഹിന്ദു സംഘടനയിലെ അംഗങ്ങളാണ്. സംഭവത്തെത്തുടർന്ന് പനമ്ബൂ‍ർ ബീച്ചില്‍ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക