തൃശ്ശൂര്‍: മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതില്‍ നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് ടി ജെ സനീഷ് കുമാര്‍ എംഎല്‍എ. ചാലക്കുടി പുഴയിലേക്ക് വന്‍തോതില്‍ ജലം എത്തുന്നുണ്ടെന്ന് ടി ജെ സനീഷ് കുമാര്‍ എം എല്‍ എ ചൂണ്ടിക്കാട്ടി. സ്ഥിതി ആശങ്കാജനകമെന്നും, ചാലക്കുടി പുഴയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും മാറാന്‍ ആളുകള്‍ തയാറാവണമെന്നും എം എല്‍ എ പ്രതികരിച്ചു.

പറമ്ബിക്കുളത്ത് നിന്ന് നീരൊഴുക്ക് കൂടിയതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയരുന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അതിരപ്പിള്ളി, കറുകുറ്റി, അന്നമനട, പൊയ്യ എന്നീ മേഖലകളില്‍ വെള്ളം കയറാനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ. കരുവന്നൂര്‍, കുറുമാലി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഷോളയാര്‍, പറമ്ബിക്കുളം ചിമ്മിനി തുടങ്ങി മൂന്ന് ഡാമുകളില്‍ നിന്നുള്ള ജലമാണ് ചാലക്കുടിപ്പുഴയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ആറ് മണിയോടെ ജലം അപകടനിലയിലേക്ക് ഉയരും എന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം തൃശൂര്‍ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക