മുംബൈ: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ കഴിഞ്ഞെത്തിയ യുവാവ് ചെവിയില്‍ നിന്ന് മൈക്രോ ചിപ്പ് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. മഹാരാഷ്ട്ര പൊലീസ് മേധാവി സഞ്ജയ് പാണ്ഡെയടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്. പരീക്ഷകളില്‍ കോപ്പിയടി തടയാന്‍ തുടര്‍ച്ചയായി പൊലീസ് വകുപ്പ് നടപടി എടുക്കുന്നതിനിടെയാണ് യുവാവ് പൊലീസ് പരീക്ഷയ്ക്ക് തന്നെ ഇത്തരമൊരു കോപ്പിയടി മാര്‍ഗം സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഏറെ ദുഃഖകരം.

പുതിയ പുതിയ മാര്‍ഗങ്ങളാണ് വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും പരീക്ഷയില്‍ കോപ്പിയടിക്കാന്‍ സ്വീകരിക്കുന്നത്.ചെവിയില്‍ ഘടിപ്പിച്ച മൈക്രോചിപ്പ് ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചാണ് ഇയാള്‍ കോപ്പിയടി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ യുവാവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. പ്രതാപ് സിങ് ബലോദ് എന്ന യുവാവാണ് അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരീക്ഷ തുടങ്ങുന്നതിന് മുമ്ബ് തന്നെ ഇയാളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇയാള്‍ രണ്ട് തവണ ശുചിമുറിയിലും പോയി. ഇതോടെ സംശയം തോന്നിയ അധ്യാപകന്‍ ഇയാളെ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൈക്രോചിപ്പ് കണ്ടെത്തിയത്.ഫോണില്‍ കൂടി ഇയാള്‍ക്ക് ഉത്തരം പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചയാളിനെയും കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക