ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പി ടി തോമസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ കോൺഗ്രസ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. താൻ കെഎസ്‌യു പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ കമ്മിറ്റി വന്നപ്പോൾ കൊടിക്കുന്നിൽ സുരേഷും ഷാനിമോൾ ഉസ്മാനും ഭാരവാഹികളായ കഥയാണ് അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചത്. പി ടി തോമസ്, രമേശ് ചെന്നിത്തല,ജോസഫ് വാഴയ്ക്കൻ എന്നിവർ ചേർന്ന് ചർച്ച ചെയ്ത് അന്തിമ ഭാരവാഹി പട്ടിക തയ്യാറാക്കി എന്നും, ആ പട്ടിക കൈമാറി അത് രാജീവ് ഗാന്ധിയുടെ പരിഗണനയ്ക്ക് എത്തിയപ്പോൾ ഈ പട്ടികയിൽ പട്ടികജാതി വനിതാ പ്രാധിനിധ്യം ഇല്ല എന്ന് ചൂണ്ടിക്കാട്ടി പട്ടിക മടക്കി എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പോരായ്മ പരിഹരിക്കുവാൻ രാത്രിയിൽ ഭാരവാഹി പട്ടികയിൽ തങ്ങൾ പരസ്പരം ആലോചിച്ച് എഴുതിചേർത്താണ് കൊടിക്കുന്നിൽ സുരേഷ് ഷാനിമോൾ ഉസ്മാൻ എന്നിവരുടേത് എന്നുമാണ് അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. സുരേഷ് എന്ന പേരിനൊപ്പം കൊടിക്കുന്നിൽ എന്ന് ചേർത്ത് ആദ്യമായി എഴുതുന്നത് താനാണെന്നും പി ടി അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. അർദ്ധരാത്രി തന്നെ ഈ പേരുകൾ മനോരമയിലെ ടി വി ആർ ഷേണായിക്ക് താൻ കൈമാറിയെന്നും, പിറ്റേ ദിവസത്തെ പത്രത്തിൽ കൊടിക്കുന്നിൽ സുരേഷ് എന്ന പേര് വായിച്ച ഉമ്മൻചാണ്ടി ആരാടോ ഈ കൊടിക്കുന്നിൽ സുരേഷ് എന്ന് തന്നെ ഫോണിൽ വിളിച്ചു ചോദിച്ചു എന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിറ്റിംഗ് എംപിയായ തനിക്ക് ഇടുക്കി പാർലമെൻറ് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യവും അഭിമുഖത്തിൽ ചർച്ചചെയ്യുന്നുണ്ട്. എഐസിസി അംഗീകരിച്ച, കോൺഗ്രസ് നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ചത് തനിക്ക് തിരിച്ചടിയായി എന്നാണ് പിടി അഭിമുഖത്തിൽ പറയുന്നത്. ടിക്കറ്റ് നിഷേധിക്കാൻ ഉണ്ടായ സാഹചര്യം പാർട്ടിതന്നെ ബോധ്യപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തോറ്റുപോകും എന്ന് കരുതിയത് കൊണ്ടാണോ അതോ പള്ളിക്കാരുടെ എതിർപ്പ് കൊണ്ടാണോ തനിക്ക് ടിക്കറ്റ് നിഷേധിച്ചത് എന്ന് അറിയില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക