കൊച്ചി: പി ടി തോമസിനോട് ഉണ്ടായിരുന്ന എതിര്‍പ്പ് ഭാര്യയും തൃക്കാക്കര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ഉമ തോമസിനോടില്ലെന്ന് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിലപാട് കൊണ്ടാണ് പി ടിയെ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ളോഹയിട്ടവര്‍ രാഷ്ട്രീയം പറയേണ്ടെന്ന് നേതാക്കള്‍ വിലക്കേണ്ടെന്നും വിശ്വാസികള്‍ മനസാക്ഷി വോട്ട് ചെയ്യട്ടെയെന്നും ആര്‍ച്ച്‌ ബിഷപ്പ് വ്യക്തമാക്കി.

അതേസമയം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജോ ജോസഫ് രാവിലെ പതിനൊന്നുമണിക്കും ഉമ തോമസ് പതിനൊന്നേ മുക്കാലിനും കളക്‌ട്രേറ്റിലെത്തിയാണ് പത്രിക നല്‍കുക. ബി ജെ പി സ്ഥാനാര്‍ത്ഥിയായ എ എന്‍ രാധാകൃഷ്ണന്‍ നാളെ പത്രിക സമര്‍പ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മാസം പതിനൊന്നുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്. മേയ് 31നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക