സുരക്ഷാ അകമ്ബടി വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ തീരുമാനം. ചെന്നൈയില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനാ യോഗത്തിലാണ് തീരുമാനം. സാധാരണനിലയില്‍ ചുരുങ്ങിയത് 12 വാഹനങ്ങളെങ്കിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവും. ഇത് ആറായി കുറക്കാനാണ് തീരുമാനം.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത നിലയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോവുന്നതുവരെ മറ്റു വാഹനങ്ങള്‍ തടഞ്ഞിടുന്ന പതിവും ഇനിയുണ്ടാവില്ല. യാത്രിക്കിടെ വാഹനം നിര്‍ത്തി റോഡരികില്‍ കാത്തിരിക്കുന്ന സാധാരണക്കാരായ ജനങ്ങളോട് സംസാരിക്കുകയും അവരുടെ പരാതികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് സ്റ്റാലിന്റെ പതിവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക