കോഴിക്കോട് : മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി കോഴിക്കോട് പിടിയിലായി. കോഴിക്കോട് ചേവായൂര്‍ സ്വദേശി അമൃത തോമസി(33)നെയാണ് ഫറോക്ക് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച്‌ യുവതിയെ പിടികൂടിയത്. മയക്കുമരുന്ന് ഗുളികകളാണ് യുവതിയില്‍നിന്ന് പിടിച്ചെടുത്തത്.

വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സി പ്രവീണ്‍ ഐസക്ക്, വി പി അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ പ്രശാന്ത്, എം റെജി, കെ പി ഷിംല, കെ എസ് ലത മോള്‍, പി സന്തോഷും പരിശോധനയില്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക