ആഡംബര കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ എന്‍.സി.ബി അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരുന്നു,​ ആര്യന്‍ ഖാനെയും ഷാരൂഖ് ഖാനയെയും എതിര്‍ത്തും പിന്തുണച്ചും താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാന്‍ നടത്തിയ ഒരു പാര്‍ട്ടിയിലെ അനുഭവം നടി ഷെര്‍ലിന്‍ ചോപ്ര പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സുശാന്ത് സിംഗ് രാജ്‍പുത് മരണത്തെതുുടര്‍ന്ന് മയക്കുമരുന്ന് കേസില്‍ ചില താരങ്ങള്‍ അറസ്റ്റിലായിരുന്നു. അന്ന് നല്‍കിയ അഭിമുഖമാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഷെര്‍ലിന്‍ ചോപ്ര വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖ് നടത്തിയ ഒരു പാര്‍ട്ടിയില്‍ താന്‍ കണ്ട കാര്യങ്ങളെ കുറിച്ചാണ് ഷെര്‍ലിന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സിന്റെ പ്രോഗ്രാമില്‍ ഡാന്‍സ് ചെയ്‍തുകൊണ്ടിരിക്കെ തളര്‍ന്നതിനാല്‍ വാഷ്‍റൂമില്‍ പോയതായിരുന്നു. വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്‍ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. താരങ്ങളുടെ ഭാര്യമാര്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് വൈറ്റ് പൗഡര്‍ എടുക്കുകയായിരുന്നു. കൊക്കെയ്‍ന്‍ ആയിരുന്നു അത്. അത് കണ്ടപ്പോള്‍ താന്‍ അത് അവിടെ നിന്ന് പോയെന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ എന്താണ് നടക്കുന്നതെന്ന് അതോടെ മനസിലായെന്നും ഷെര്‍ലിന്‍ ചോപ്ര പറയുന്നു.

അതേസമയം ഇന്നലെ ആര്യന്‍ഖാനെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡിയില്‍ വേണമെന്ന എന്‍.സി.ബിയുടെ ആവശ്യം തള്ളിയാണ് കോടതിയുടെ നടപടി. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക