കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എം കെ ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞ മാസം വീടിനടുത്ത് വെച്ച് നായയുടെ കടിയേറ്റ ആനന്ദ്, ഒരു മാസമായി ചികിത്സയിലായിരുന്നു. പേവിഷ ബാധയ്ക്കെതിരായ മൂന്ന് ഡോസ് കുത്തിവെയ്പ്പും എടുത്തിരുന്നു. ആലന്തട്ട എ യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക