കശ്മീര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സ്‌കൂള്‍ അധ്യാപകരെയാണ് ഭീകരര്‍ വെടിവച്ചു കൊന്നത്. ഇദ്ഹ പ്രദേശത്താണ് സംഭവം. കശ്മീരി പണ്ഡിറ്റായ അധ്യാപകനേയും സിഖ് വനിത പ്രിന്‍സിപ്പാളിനേയുമാണ് ഭീകരര്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊന്നത്. സതീന്ദര്‍ കൗര്‍, ദീപക് ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

അഞ്ചോളം അധ്യാപകർ പ്രിൻസിപ്പലിൻറെ മുറിയിൽ യോഗം ചെയ്യുന്നതിനിടയിലാണ് സംഭവം. അതിക്രമിച്ചു മുറിയിലേക്ക് കയറിയ ഭീകര രണ്ടുപേരെ പുറത്തിറക്കി നിർത്തി വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നാലാമത്തെ സംഭവമാണ്. ഹിന്ദു പണ്ഡിറ്റുകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്നത് ഭീകരര്‍ പതിവാക്കിയിരിക്കുയാണ്. സ്‌കൂളും പരിസരവും സൈന്യത്തിന്റെ വലയത്തിലാണ്. ഭീകരര്‍ക്കായി ശക്തമായ തെരച്ചില്‍ ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക