കൊച്ചി: പി ആര്‍ ശിവശങ്കറിന് ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയെ പ്രതിനിധീകരിക്കുന്നത് വിലക്കി ബിജെപി സംസ്ഥാന നേതൃത്വം.പാര്‍ട്ടി പുനസംഘടനയില്‍ അതൃപ്തി രേഖപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനാണ് അച്ചടക്ക നടപടി.കഴിഞ്ഞ ദിവസം ബി ജെ പി ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ പുതിയ സംസ്ഥാന വക്താക്കളെ അഭിനന്ദിച്ച്‌ പി ആര്‍ ശിവശങ്കര്‍ ഇട്ട പോസ്റ്റില്‍ സംസ്ഥാന അധ്യക്ഷനെ പരിഹസിച്ചെന്നാണ് ആക്ഷേപം. സംസ്ഥാന പ്രസിഡന്‍്റ് ‘ശ്രീ ശ്രീ സുരേന്ദ്രന്‍ ജി ‘ എന്നാണ് ശിവശങ്കര്‍ എഴുതിയത്.ആദ്യം ഇതു പിഴവാണെന്നാണ് നേതൃത്വം വിചാരിച്ചത്. തിരുത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടും ശിവശങ്കര്‍ തയ്യാറായില്ല. ഇതോടെയാണ് ശിവശങ്കറിന്‍്റെ പ്രതിഷേധമാണിതെന്ന് വ്യക്തമായത്.പുതിയ വക്താക്കളെ പരിചയപ്പെടുത്തി ഇനി ചര്‍ച്ചകളില്‍ തീപാറും എന്ന ഒരു വാക്കും ശിവശങ്കര്‍ തന്‍്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് പുതിയ വക്താക്കളെ പരിഹസിക്കാനാണെന്നും വിലയിരുത്തലുണ്ട്‌. പോസ്റ്റിനു കീഴില്‍ അണികളും ശിവശങ്കറിനെ വിമര്‍ശിക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ഇനി ശിവശങ്കര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടന്ന് നേതൃത്വം വ്യക്തമാക്കിയത്. ദേശീയ സംസ്ഥാന വിഷയങ്ങളില്‍ ബിജെപി പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പി ആര്‍ ശിവശങ്കര്‍.ബിജെപിയുടെ പുതിയ സംസ്ഥാന വക്താക്കളായി ജന്മഭൂമി മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസ്, സന്ദീപ് വാചസ്പതി, ടി പി സിന്ധുമോള്‍ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. ഇവരെ കൂടാതെ സന്ദീപ് വാര്യര്‍, നാരായണന്‍ നമ്ബൂതിരി എന്നിവരും വക്താക്കളാണ്. ചാനല്‍ ചര്‍ച്ചകളില്‍ ഇവരെ പങ്കെടുപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക