ഇസ് ലാമാബാദ്: തെക്കന്‍ പാകിസ്താനിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ 20 മരണം. 100ഒാളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രതയുള്ള ഭൂകമ്ബം അനുഭവപ്പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.വടക്ക് കിഴക്കല്‍ ബലൂചിസ്താനിലെ ക്വറ്റ പ്രവിശ്യയില്‍ 100 കിലോമീറ്റര്‍ അകലെ ഹര്‍ണായി ജില്ലയിലാണ് സംഭവം. ഭൂമിക്കടിയില്‍ 20.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്ബത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജിയും യു.എസ് ജിയോളജിക്കല്‍ സര്‍വെയും സ്ഥിരീകരിച്ചു.ഹര്‍ണായിയിലെ നിരവധി വീടുകള്‍ തകര്‍ന്നു. ഭൂകമ്ബത്തെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്ന് പ്രവിശ്യ മന്ത്രി സിയ ലാന്‍ഗോവ് വ്യക്തമാക്കി. നാശനഷ്ടം സംബന്ധിച്ച കൂടുതല്‍ കണക്കുകള്‍ പുറത്തു വന്നിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക