കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് മുമ്ബില്‍ ശ്രദ്ധിച്ചു നിന്നു കേള്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി- ട്വിറ്ററില്‍ അടുത്ത ദിവസങ്ങളിലായി പറന്നു നടന്ന ഒരു ചിത്രമാണിത്. അപ്പോഴേ അന്വേഷണങ്ങള്‍ ആരംഭിച്ചു. പ്രധാനമന്ത്രിക്കു മുമ്ബില്‍ ഇരിക്കുന്ന ഇയാള്‍ ആരാണ്? നിമിഷങ്ങള്‍ക്കുള്ളില്‍ ട്വിറ്റര്‍ സമൂഹം അതിനുത്തരവും കണ്ടെത്തി. അത്, രാജ്യത്തെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് ഭീമനുമായ രാജേഷ് ജുന്‍ജുന്‍വാല!.

ന്യൂഡല്‍ഹിയില്‍ രാകേഷുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ നരേന്ദ്രമോദി തന്നെയാണ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചത്. ഒരേയൊരു രാകേഷ് ജുന്‍ജുന്‍വാലയെ കണ്ടതില്‍ സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരാണിയാള്‍?

ഫോബ്‌സിന്റെ പട്ടിക പ്രകാരം 34,387 കോടിയുടെ ആസ്തിയുള്ള ബിസിനസ് ഭീമനാണ് രാകേഷ് ജുന്‍ജുന്‍വാല. ബോംബെയില്‍ അഗര്‍വാള്‍ കുടുംബത്തില്‍ ജനിച്ച അറുപത്തിയൊന്നുകാരന്‍ ഇന്ത്യയുടെ വാറണ്‍ ബഫറ്റ് എന്നാണ് അറിയപ്പെടുന്നത്. അസറ്റ് മാനേജ്‌മെന്റ് കമ്ബനിയായ റെയര്‍ എന്റര്‍പ്രൈസസിന്റെ ഉടമയാണ്. ആപ്‌ടെക് ലിമിറ്റഡ്, ഹങ്കാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാനുമാണ്. ഓഹരി വിപണിക്കു പുറമേ, രാകേഷിന്റെ ബോളിവുഡ് പ്രിയവും പ്രസിദ്ധമാണ്. ശ്രീദേവി അഭിനയിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രം നിര്‍മിച്ചത് ഇദ്ദേഹമാണ്. രേഖ ജുന്‍ജുന്‍വാലയാണ് ഭാര്യ.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും അധികം ലാഭമുണ്ടാക്കിയിട്ടുളള ഇന്ത്യന്‍ ഇക്വിറ്റി ഇന്‍വെസ്റ്റര്‍മാരില്‍ ഒരാളാണ് രാകേഷ്. ഹര്‍ഷദ് മേത്ത ജയിലില്‍ പോയതോടെ ‘ബിഗ് ബുള്‍’ എന്ന വിശേഷണം അര്‍ഹിക്കുന്ന ഇന്‍വസ്റ്റര്‍. കോവിഡ് മഹാമാരി എല്ലാ വ്യാപാരങ്ങളുടെയും നട്ടെല്ലൊടിച്ചപ്പോള്‍ ഓഹരി വിപണിയില്‍ നിന്ന് 1400 കോടിയിലധികം രൂപ നേടിയെടുത്ത മാന്ത്രികന്‍ കൂടിയാണ് രാകേഷ് ജുന്‍ജുന്‍വാല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക