ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിറ്റ പഴയ വിമാനം പാലത്തിനടിയില്‍ കുടുങ്ങി. ഡല്‍ഹി എയര്‍പോര്‍ട്ടിന് പുറത്തുള്ള ഡല്‍ഹി-ഗുരുഗ്രാം ഹൈവേയിലാണ് സംഭവം. ഉടമസ്ഥന്‍ കൊണ്ടുപോകുന്ന വഴിയ്‌ക്കാണ് വിമാനം പാലത്തിനടിയില്‍ കുടുങ്ങിയതെന്ന് പറയപ്പെടുന്നു . പഴയതും പൊളിഞ്ഞതുമായ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. ആര്‍ക്കാണ് വിറ്റത് എന്നതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും എയര്‍ ഇന്ത്യ പുറത്ത് വിട്ടില്ല.

വിമാനം പാലത്തിനടിയില്‍ കുടുങ്ങി കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് . ഹൈവേയുടെ ഒരു വശത്തുകൂടി വാഹനങ്ങള്‍ കടന്നുപോകുന്നതും കാണാം. വിമാനത്തിന്റെ മുന്‍ഭാഗം മുതല്‍ പാതിയോളം ഭാഗം പാലം കടന്നുപോയിട്ടുള്ളതും ദൃശ്യത്തില്‍ വ്യക്തമാണ്. വിമാനം നിലവില്‍ ഡല്‍ഹി എയര്‍പോര്‍ട്ടിന്റേതല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിറകുകളില്ലാത്ത പഴയ വിമാനമാണിതെന്നും , കൊണ്ടുപോകുമ്ബോള്‍ ഡ്രൈവര്‍ക്ക് പിഴവ് പറ്റിയതാകാമെന്നും ഡല്‍ഹി എയര്‍പോര്‍ട്ട് ,ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019 ലും സമാനരീതിയില്‍ സംഭവം നടന്നിരുന്നു. ഉപേക്ഷിക്കപ്പെട്ട ഇന്ത്യാ പോസ്റ്റ് വിമാനവും വഹിച്ചുകൊണ്ടുള്ള ട്രക്ക് പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ പാലത്തിനടിയില്‍ കുടുങ്ങി, പാലത്തിന്റെ ഉയരം ശരിയായി മനസിലാക്കാന്‍ ഡ്രൈവര്‍ക്ക് കഴിയാത്തതാണ് അന്ന് അപകടത്തിനിടയാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക