കോട്ടയം: കുറുക്കന്റെ ആക്രമണത്തില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. കോട്ടയം സൗത്ത്‌ പാമ്ബാടി കല്ലേപ്പുറം ഭാഗത്താണ് കുറുക്കന്റെ ആക്രമണമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക്‌ രണ്ടരയോടെയാണ്‌ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കുറുക്കന്‍ മനുഷ്യരെ ആക്രമിച്ചത്.കല്ലേപ്പുറം മാലത്ത് സജിയുടെ ഭാര്യ ബിന്‍സിമോള്‍ കുര്യാക്കോസ്(50), മഞ്ഞാടത്ത്‌ തോമസ് ഫിലിപ്പ് (50) എന്നിവര്‍ക്ക് കുറുക്കന്റെ ആക്രമണത്തില്‍ പരിക്കേറ്റു. സൗത്ത് പാമ്ബാടി വത്തിക്കാന്‍ കവലയ്ക്കടുത്ത് കോലമ്മാക്കല്‍ സിബി എന്ന ആള്‍ക്കും രാത്രി എട്ടുമണിയോടെ കുറുക്കന്റെ ആക്രമണത്തില്‍ പരിക്കേറ്റു.

കോഴിയെ ഓടിച്ച കുറുക്കനെക്കണ്ട്‌ പട്ടിയാണെന്ന്‌ കരുതി ബിന്‍സി അതിനെ ഓടിക്കാനായി അടുത്തേക്ക്‌ ചെന്നപ്പോഴായിരുന്നു കുറുക്കന്റെ ആക്രമണം. ബിന്‍സിയുടെ കാലില്‍ കുറുക്കന്‍ കടിച്ചു. വേദന കൊണ്ട് കുനിഞ്ഞതോടെ തലയിലും രണ്ടുകൈയിലും ദേഹത്തും കടിച്ചു. ബിന്‍സിയുടെ നിലവിളികേട്ട്‌ അയല്‍വാസികള്‍ എത്തിയപ്പോഴേക്കും കുറുക്കന്‍ ഓടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിന്‍സിയുടെ ബഹളം കേട്ട് ഓടിയെത്തുന്നതിന് ഇടയിലാണ് അയല്‍വാസിയായ തോമസ്‌ ഫിലിപ്പിനെയും കുറുക്കന്‍ കടിച്ചത്‌. തോമസിന്റെ കാലിലാണ്‌ കടിയേറ്റത്‌. ഉടുത്തിരുന്ന ലുങ്കി എറിഞ്ഞിട്ടാണ്‌ തോമസ് രക്ഷപ്പെട്ടത്‌. നാട്ടുകാര്‍ ഓടിക്കൂടി കല്ലെറിഞ്ഞതോടെ കുറുക്കന്‍ രക്ഷപെട്ടു. ബിന്‍സിയുടെ ദേഹത്ത്‌ 20 മുറിവുകളുണ്ട്‌. തോമസിന്റെ കാലില്‍ നാലിടത്താണ്‌ മുറിവ്‌. ഈ ഭാഗത്തെ റബ്ബര്‍ത്തോട്ടമാണ്‌ കുറുക്കന്മാരുടെ താവളം. ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ക്ക് 2000 രൂപയുടെ കുത്തിവയ്പ്പാണ് ഇവര്‍ക്ക് എടുക്കേണ്ടി വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക