കോട്ടയം: വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള തട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. മേവട സ്വദേശി പി ബി രാജീവിന്റെ വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള തട്ടില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ബെവ്കോ മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കില്ല. ഇതേ തുടര്‍ന്ന് അനധികൃത വില്‍പനയ്ക്ക് സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്.

വെള്ളിയാഴ്ച ഒന്നാം തീയതി ആയതിനാലും ഒക്ടോബര്‍ രണ്ട് ശനിയാഴ്ച ഗാന്ധിജയന്തി ആയതിനാലും അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. എക്സൈസ് റേഞ്ച് ഓഫീസര്‍ ബി ആനന്ദ രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മദ്യം പിടികൂടിയത്. മൂന്നാം തീയതി ഞായറാഴ്ചയായിരിക്കും ഇനി ബെവ്കോ മദ്യ വില്‍പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക