കൊച്ചി: ​പുരാവസ്​തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍നിന്ന്​ പിടിച്ചെടുത്തവയില്‍ ബോളിവുഡ്​ താരം കരീന കപൂറിന്‍റെ പേരില്‍ രജിസ്റ്റര്‍ ​ചെയ്​ത പോര്‍ഷെ കാറും. ഒരു വര്‍ഷം മുമ്ബാണ്​ 2007 മോഡല്‍ പോര്‍ഷെ ബോക്​സ്റ്റര്‍ കാര്‍ ​ ​പോലീസ്​ പിടികൂടുന്നത്​. നിലവില്‍​ ചേര്‍ത്തലയിലെ പൊലീസ്​ സ്​റ്റേഷനിലാണ്​ വാഹനം.

​2007 മോഡല്‍ പോര്‍ഷെ ബോക്​സ്റ്റര്‍ കാര്‍ ഒരു വര്‍ഷം മുമ്ബാണ്​ ​പൊലീസ്​ പിടികൂടുന്നത്​. നിലവില്‍​ ചേര്‍ത്തലയിലെ പൊലീസ്​ സ്റ്റേഷനിലാണ്​ വാഹനം. ശ്രീവത്സം ഗ്രൂപ്പും മോന്‍സണുമായുണ്ടായ നിയമതര്‍ക്കത്തെ തുടര്‍ന്ന്​ 20ഓളം ആഡംബര വാഹനങ്ങള്‍ മോന്‍സ​ണില്‍ നിന്ന്​ പിടിച്ചെടുത്തിരുന്നു. കരീന കപൂറിന്‍റെ മുംബൈയിലെ വിലാസമാണ്​ കാര്‍ രജിസ്​ട്രേഷന്‍ രേഖകളില്‍ ​നല്‍കിയിരിക്കുന്നത്​. രജിസ്​ട്രേഷന്‍ മാറ്റാതെ എങ്ങനെയാണ്​ മോന്‍സണ്‍ കാര്‍ കൈവശം സൂക്ഷിച്ചിരുന്നത്​ എങ്ങനെയാണെന്ന്​ വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോന്‍സന്‍റെ പക്കലുള്ള ആഡംബര വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയവയാണെന്നാണ്​ പൊലീസിന്‍റെ കണ്ടെത്തല്‍. മിക്ക വാഹനങ്ങള്‍ക്കും മതിയായ രേഖകളില്ലെന്നും പറയുന്നു.10 കോ​ടി രൂ​പ തട്ടിയെടുത്ത​താ​യി കാ​ണി​ച്ച്‌ ആ​റു​പേ​ര്‍ ഡി.​ജി.​പി​ക്ക് ന​ല്‍​കിയ പ​രാ​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇയാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 25 വ​ര്‍​ഷ​മാ​യി ആന്‍റിക്, ഡ​യ​മ​ണ്ട് ബി​സി​ന​സു​ക​ള്‍ ചെ​യ്തു ​വ​രു​ക​യാ​ണെ​ന്നും ഇ​തി​ല്‍​നി​ന്ന് ല​ഭി​ച്ച 2,62,600 കോ​ടി രൂ​പ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ തു​ക​യും ഇ​ന്‍​വോ​യ്സും ത​മ്മി​ലെ അ​ന്ത​രം കാ​ര​ണം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി ത​ട​ഞ്ഞു​വെ​ച്ച​ന്നു​മാ​ണ് ഇ​യാ​ള്‍ പരാ​തി​ക്കാ​രെ വി​ശ്വ​സി​പ്പി​ച്ച​ത്. തു​ക തി​രി​കെ ല​ഭി​ക്കാ​ന്‍ കേ​സ് ന​ട​ത്തു​ക​യാ​ണെ​ന്നും നി​യ​മ​പോ​രാ​ട്ട​ത്തി​ന് പ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍ പ​ല​പ്പോ​ഴാ​യി പ​രാ​തി​ക്കാ​രി​ല്‍​നി​ന്ന്​ തു​ക വാ​ങ്ങി​യ​ത്.

മു​ന്‍ ഡി.​ജി.​പി, പ്ര​മു​ഖ സി​നി​മ​താ​ര​ങ്ങ​ള്‍, ബി​സി​ന​സു​കാ​ര്‍, രാ​ഷ്​​ട്രീ​യ​നേ​താ​ക്ക​ള്‍, ആ​ത്മീ​യ​നേ​താ​ക്ക​ള്‍ എ​ന്നി​വ​രെ​ല്ലാ​മാ​യി ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട ഇ​യാ​ള്‍ ഇ​വ​ര്‍​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും കാ​ണി​ച്ചി​രു​ന്നു. മോ​ന്‍​സ​​ന്‍റെ മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ള്‍ പ​റ​യു​ന്ന​തെ​ല്ലാം ക​ള്ള​ക്ക​ഥ​ക​ളാ​ണെ​ന്ന സൂ​ച​ന പ​രാ​തി​ക്കാ​ര്‍​ക്ക് ന​ല്‍​കി​യ​ത്​. ഇ​യാ​ളു​ടെ കൈ​യി​ലു​ള്ള 70ശ​ത​മാ​നം പു​രാ​വ​സ്തു​ക്ക​ളും എ​റ​ണാ​കു​ള​ത്തു​നി​ന്ന് തു​ച്ഛ​വി​ല​യ്​​ക്ക് വാ​ങ്ങി​യ​താ​ണെ​ന്ന്​ പി​ന്നീ​ട് വ്യ​ക്ത​മാ​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇതിനുപുറമെ മോന്‍സണെ​തിരെ നിരവധി പരാതികള്‍ പൊലീസിന്​ ലഭിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക