മുംബൈ: ബോളിവുഡിലെ വിവാദ സംവിധായകനാണ് കരൺ ജോഹർ. കരണിൽ സ്വജനപക്ഷപാതം ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. കരൺ ജോഹർ പല തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. കരൺ അവതാരകനായ ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ ഷോയുടെ മിക്ക എപ്പിസോഡുകളും വിവാദങ്ങൾ സൃഷ്ടിക്കുന്നു.

ഇപ്പോൾ കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രമോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സൂപ്പർ താരം ആമിർ ഖാനും നടി കരീന കപൂറുമാണ് ഇത്തവണ അതിഥികൾ. കരീനയോട് കരണിന്റെ ചോദ്യവും അതിന് ആമിർ ഖാന്റെ മറുപടിയുമാണ് ചർച്ചയാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കുട്ടികൾ ഉണ്ടായതിന് ശേഷം സെക്‌സ് ആസ്വദിക്കുന്നുണ്ടോ?’ കരൺ കരീനയോട് ചോദിച്ചു. അതേസമയം, ‘നിനക്ക് അത് അറിയില്ല’ എന്നായിരുന്നു കരീനയുടെ മറുപടി. എന്നാൽ തന്റെ അമ്മ ഷോ കാണുന്നുണ്ടെന്നും തന്റെ ലൈംഗികജീവിതത്തെ കുറിച്ച് മോശമായി പറയരുതെന്നും കരൺ ജോഹർ പ്രതികരിച്ചു.

ഇത് കേട്ട് കരൺ ജോഹറിന്റെ വായ അടപ്പിച്ച മറുപടിയായിരുന്നു ആമിർ ഖാന്റെത്. ‘നിന്റെ അമ്മയ്ക്ക് മറ്റുള്ളവരുടെ സെക്‌സിനെകുറിച്ച് ചോദിക്കുമ്പോൾ കുഴപ്പമില്ലേ? എന്തൊക്കെ ചോദ്യങ്ങളാണ് ചോദിക്കുന്നത്?’ ആമിർ മറുപടി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക