
കൊച്ചി: സംസ്ഥാനത്തെ രാഷ്ട്രീയ പ്രമുഖരടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോട്ടോയില്‍ ‘കുരുക്കി’ സാമ്ബത്തിക തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കല്‍.പുരാവസ്തു വില്പനയുടെ മറവില്‍ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായതിനു പിന്നാലെയാണ് തട്ടിപ്പിനായി ഉപയോഗിച്ച പല പ്രമുഖര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം പുറത്തു വന്നിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, ഡിഐജി സുരേന്ദ്രന്, മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നടന് മോഹന്‍ലാല്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ്, മന്ത്രി റോഷി അഗസ്റ്റിന്, മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍, ഡിജിപി അനില്‍കാന്ത് എന്നിവരോടൊപ്പമെല്ലാം മോന്സന് നില്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഉന്നതരുമായുള്ള ബന്ധങ്ങളും ഈ ചിത്രങ്ങളും മോന്സന് തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നാണ് സൂചന. പരാതിക്കാരില്‍ ചിലര്‍ ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നുണ്ട്. മോന്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ട്രാഫിക് ഐജി ലക്ഷ്മണ. മകളുടെ വിവാഹ നിശ്ചയ ദിവസമാണ് മോണ്സന് അറസ്റ്റിലാവുന്നത്. അന്നും ചടങ്ങുകള്‍ക്ക് ലക്ഷ്മണ ഉണ്ടായിരുന്നതായാണ് സൂചന. അതേസമയം മോന്‍സന്റെ ഉന്നത ബന്ധങ്ങളുടെ വിശ്വാസ്യതയിലാണ് പണം നല്‍കിയതെങ്കിലും ഈ ഉന്നതര്‍ക്ക് മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് അറിയുമായിരുന്നോ എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നും പരാതിക്കാര്‍ പറഞ്ഞു.