കൊച്ചി: മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകകാര്യ സമിതിയില്‍ നിന്നും രാജിവച്ചതിന്റെ കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സുധീരന്‍ രാജിക്കത്തില്‍ എഴുതിയത് അത് വായിച്ചിട്ട് പറയാമെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് പുന:സംഘടനയില്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. സുധീരനുമായി താന്‍ ഫോണില്‍ സംസാരിച്ചു. എന്നാല്‍ കാരണമൊന്നും സുധീരന്‍ പറഞ്ഞില്ലെന്ന് കെ.സുധാകരന്‍ അറിയിച്ചു.

നേതൃത്വത്തിന് പിഴവുണ്ടായിട്ടില്ല. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ചാലും പ്രതികരിക്കാറില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. മുല്ലപ്പള‌ളി രാമചന്ദ്രന്‍ താന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. ആവശ്യത്തിനുള‌ള കൂടിയാലോചനകള്‍ പാര്‍ട്ടിയില്‍ നടക്കാറുണ്ട്. എന്നാല്‍ പല നേതാക്കളും എത്താറില്ലെന്ന് കെ.സുധാകരന്‍ പരാതിപ്പെട്ടു. വേണ്ടത്ര കൂടിയാലോചന പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ രാത്രിയാണ് വി.എം സുധീരന്‍ പാര്‍ട്ടി അദ്ധ്യക്ഷന് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവയ്‌ക്കുന്നതായി അറിയിച്ച്‌ കത്ത് നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജിയില്‍ ആവശ്യമെങ്കില്‍ പിന്നീട് പ്രതികരിക്കുമെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി താന്‍ തുടരുമെന്നും സുധീരന്‍ പ്രതികരിച്ചു. രാജിവയ്‌ക്കാനുള‌ള കാരണം അറിയില്ലെന്നും വിഷമമുണ്ടാക്കുന്ന കാര്യമാണെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. പ്രശ്‌നങ്ങള്‍ കെപിസിസി പ്രസിഡന്റ് പരിഹരിക്കുമെന്നായിരുന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി തോമസിന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക