കൊച്ചി: നടിയെ ആക്ര മിച്ച കേസില്‍ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിലുറച്ചു ൈക്രം ബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ടു ൈക്രം ബ്രാഞ്ച് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും. കേസില്‍ വാദം കഴിഞ്ഞാഴ്ച പൂര്‍ത്തിയായിരു ന്നു . ദിലീപ്ജാമ്യവ്യവസ്ഥകള്‍ ലംഘിെച്ചന്നും സാക്ഷികളെ സ്വാധീനിച്ചെന്നു മാണു ൈക്രം ബ്രാ ഞ്ചിന്റെ പരാതി.

അതിനിടെ, കേസു മായി ബന്ധപ്പെട്ടു മെമ്മറി കാര്‍ഡിലെ ഹാഷ്വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണം
പ്ര ഖ്യാപിച്ചതു ദിലീപിനു തിരിച്ചടിയാകാന്‍ ഇടയു ണ്ടെന്നാണു വിലയിരുത്തല്‍. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹാഷ്വാല്യു അന്വേഷണം കേസില്‍ വഴിത്തിരിവാകുമെന്നാണു പ്രോ സിക്യൂ ഷന്‍ വാദം. കോടതി രേഖകളില്‍ മാറ്റംവരാന്‍ ഇടയായതു പ്രതി ദീലിപിന്റെ സ്വാധീനം മൂലമാണെന്നും കേസന്വേഷണത്തില്‍ പ്ര തി ഇടപെട്ടതു ജാമ്യവ്യവസ്ഥയു ടെ
ലംഘനമാണെന്നു മുള്ള വാദം ഹൈക്കോടതി അംഗീകരിച്ചാല്‍, ജാമ്യം റദ്ദാക്കാന്‍ സാധ്യതയേറെയാണെന്ന ആശങ്ക ദിലീപിന്റെ അഭിഭാഷകര്‍ക്കുണ്ട്.

പല പ്ര ധാന സാക്ഷികളും കൂറു മാറിയതു തിരിച്ചടിയാകുമോ എന്നും അവര്‍ ഭയക്കുന്നു . കേസിലെ സാക്ഷികളായിരു ന്ന നടി ഭാമ, നടന്‍ സിദ്ദിഖ്തു ടങ്ങിയവര്‍ മൊഴി മാറ്റിയിരു ന്നു. ദിലീപിന്റെ ജാമ്യത്തിനൊപ്പം എറണാകുളം അഡീഷണല്‍ സെഷന്‍സ്കോടതി വിധിയും റദ്ദാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. തെളിവുകള്‍ പരിശോധിക്കാതെയാണ്വിചാരണ കോടതി
തീരു മാനമെടുത്തത്. കേസിലെ നിര്‍ണായക ശബ്ദസന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല.

പ്രോസിക്യൂ ഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരു ന്നു വിചാരണ കോടതിയു ടെ
കണ്ടെത്തല്‍. വിധി റദ്ദാക്കണമെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മാപ്പുസാക്ഷികളില്‍ ഒരാളായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍
കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എയുടെ ഓഫീസ്സെക്രട്ടറി പ്ര ദീപ്കുമാര്‍ കോട്ടാത്തലയെ കാസര്‍ഗോഡ്പോലീസ് അറസ്റ്റ്ചെയ്തിരുന്നു.

ദിലീപിനു വേണ്ടിയാണു വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണു പ്രോസിക്യൂഷന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്ര മിച്ചെന്ന പരാതി ൈക്രം ബ്രാ ഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരേ തെളിവുകള്‍ ലഭിച്ചില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

ഹാഷ്വാല്യു സഹായം തേടിയേക്കും. അതേസമയം, ഹാഷ്വാല്യു മാറിയത് എങ്ങനെയാണെന്നു കണ്ടെത്താന്‍ സ്വകാര്യ ഐ.ടി. വിദഗ്ധരെ നിയോഗിക്കുന്ന കാര്യവും കോടതി പരിഗണിക്കുന്നു . സൈബര്‍ പോലീസിനു ഇക്കാര്യം അന്വേഷിക്കുക
ശ്ര മകരമാണെന്നു കണ്ടതിനെത്തു ടര്‍ന്നാണിത്. ആര് അന്വേഷിക്കണമെന്ന കാര്യത്തില്‍ ഹൈക്കോടതി
ഉത്തരവില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണു സ്വകാര്യമേഖലയിലുള്ള വിദഗ്ധരു ടെ സഹായവും
പരിഗണിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക