ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച്‌ ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. ഇവര്‍ക്ക് വിചാരണയ്ക്കൊടുവില്‍ ജോലി നഷ്‍ടമായി. കാറിലെ സംഭാഷണങ്ങളും ശബ്‍ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ് ഇവര്‍ക്ക് വിനയായത്. ഇംഗ്ലണ്ടിലെ സറേ കൌണ്ടിയിലാണ് സംഭവം എന്ന് ഇന്‍ഡിപ്പെന്‍ഡന്‍റ് ഡോട്ട് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ മോളി എഡ്വേര്‍ഡ്‌സും പിസി റിച്ചാര്‍ഡ് പാറ്റണുമാണ് ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിചാരണയ്ക്കൊടുവിലാണ് ഇവര്‍ക്ക് ജോലി നഷ്‍ടമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ലാണ് കേസിന് ആസ്‍പദമായ സംഭവം. 2019 ജൂണിനും സെപ്റ്റംബറിനും ഇടയില്‍ പൊതുസ്ഥലത്ത് ഡ്യൂട്ടിയിലായിരിക്കുമ്ബോള്‍ ഒരു പോലീസ് വാഹനത്തില്‍ ഇവര്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ആരോപിക്കപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതു കാരണം രണ്ട് അടിയന്തിര ഫോണ്‍ കോളുകള്‍ ഇവര്‍ അവഗണിച്ചതായും അന്വേഷക സംഘം കണ്ടെത്തി. ഒരു കടയില്‍ കവര്‍ച്ച നടന്നപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള വിളിയായിരുന്നു ഇതില്‍ ഒരെണ്ണം. ഒരു നൈറ്റ്ക്ലബിന് പുറത്ത് ഗുരുതരമായ ആക്രമണത്തിന് ഇരയായ രണ്ടുപേരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയുള്ള മറ്റൊരു ഫോൺ വിളിയും ഇവര്‍ അവഗണിച്ചെന്നും വിചാരണയ്ക്കിടെ കണ്ടെത്തി.

കാറിലെ രഹസ്യ റെക്കോര്‍ഡിങ്ങുകള്‍ അച്ചടക്ക സമിതി പാനല്‍ കേട്ടിരുന്നു. അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുള്ള ഈ കോളുകള്‍ക്ക് ശേഷമുള്ള സംഭാഷണങ്ങളുടെ ട്രാന്‍സ്ക്രിപ്റ്റുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ലൈംഗിക പ്രവര്‍ത്തനം തുടരുന്നതായി വ്യക്തമാണെന്ന് പാനല്‍ ചെയര്‍ ജോണ്‍ ബാസെറ്റ് വിധി റിപ്പോര്‍ട്ടില്‍ പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥരും തമ്മിലുള്ള ‘ലൈംഗിക ഭാവനകളുടെ വാക്കാലുള്ള ഭാവങ്ങള്‍’ പിടിച്ചെടുത്തു എന്നാണ് അച്ചടക്കസമിതി പറയുന്നത്. ഗുരുതരമായ കൃത്യവിലോപം എന്നു ഈ പ്രവര്‍ത്തിയെ വിശേഷിപ്പിച്ച അച്ചടക്കംസംമിതി, ഇത് പൊതുജനങ്ങള്‍ അതിരുകടന്നതായി കണക്കാക്കുമെന്നും വിധിയില്‍ വ്യക്തമാക്കി.

അടുത്തിടെ ഈ രണ്ട് ഉദ്യോഗസ്ഥരും സര്‍റെ പൊലീസില്‍ നിന്ന് രാജിവച്ചിരുന്നു. അതുകൊണ്ടു തന്നെ അവരുടെ അഭാവത്തിലാണ് വിചാരണ മുന്നോട്ട് പോയത്. ഇവര്‍ക്കെതിരെ മോശമായ പെരുമാറ്റത്തിന്റെ നാല് ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടതായി പാനല്‍ കണ്ടെത്തി. ജോലിയില്‍ തുടരുകയാണെങ്കില്‍ രണ്ടുപേരെയും പുറത്താക്കുമായിരുന്നുവെന്നും അച്ചടക്കസമിതി പറയുന്നു. കുറ്റാരോപിതരായ ഇരുവരും വിവാഹിതരാണെന്നും കുട്ടികള്‍ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക