പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ‍യുവാവ് മധുവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി പുലിവാല് പിടിച്ച്‌ സി.പി.എം. മധുവിനെ തല്ലിക്കൊന്ന കേസിലെ മൂന്നാം പ്രതി ഷംസുദ്ദീന്‍ പാലക്കാടിനെയായിരുന്നു മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി പാര്‍ട്ടി തെരഞ്ഞെടുത്തത്. സംഭവം വാര്‍ത്തയായതോടെ ഷംസുദ്ദീനെ തലസ്ഥാനത്ത് നിന്നും നീക്കി.

മുക്കാലി ബ്രാഞ്ചില്‍ പുതിയ സെക്രട്ടറിയെ ഇന്ന് തന്നെ തെരഞ്ഞെടുക്കാന്‍ തീരുമാനമായി. പാലക്കാട് ജില്ല സി.പി.എം കമ്മിറ്റിയുടെതാണ് നിര്‍ദേശം. 2018 ഫെബ്രുവരിയിലായിരുന്നു മോഷണക്കുറ്റം ആരോപിച്ച്‌ ആദിവാസിയായ മധുവിനെ ഒരു കൂട്ടം ആളുകള്‍ അടിച്ചുകൊന്നത്. കേസിന്‍റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. വിശപ്പടക്കാന്‍ വേണ്ടി ഭക്ഷണം മോഷ്ടിച്ചതിനായിരുന്നു ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാനസികാസ്വസ്ഥമുള്ള മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു എന്ന് മാത്രമല്ല തല്ലിക്കൊല്ലുന്നതിന് മുമ്ബ് കൈകള്‍ കൂട്ടിക്കെട്ടി സെല്‍ഫി എടുക്കുകയും ചെയ്തു മനുഷ്യര്‍. മധുവിനെ കൈകള്‍ ബന്ധിച്ച്‌ മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ ജനരോഷം ഉയര്‍ന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക