കണ്ണൂര്‍ : നര്‍ക്കോട്ടിക്ക് ലവ് ജിഹാദ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍. നാര്‍ക്കോട്ടിക്ക് ലവ് ജിഹാദ് വിഷയത്തില്‍ മത – സമുദായനേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കണ്ണൂര്‍ ശിക്ഷക് സദനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ അന്വേഷിക്കാന്‍ തെളിവുകളൊന്നുമില്ല. ആരെങ്കിലും പറയുന്നതിൻറെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താനാവില്ല. മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാവരും കൂടി കുളമാക്കിയ വിഷയമായി ഇതു മാറിയിട്ടുണ്ട്. നാട്ടില്‍ സമാധാനം നിലനിര്‍ത്താനായി എല്ലാവരും വിവാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും കാനം ആവശ്യപ്പെട്ടു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക