കണ്ണൂര്‍: കണ്ണൂരിലെ മയക്കുമരുന്ന് കേസില്‍ വ്യക്തമാകുന്നത് നര്‍ക്കോട്ടിക് ജിഹാദെന്ന ആരോപണം ഉയരുന്നു. കണ്ണൂര്‍ എംഡിഎംഎ കടത്ത് കേസില്‍‌ ഇന്നലെ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മരക്കാര്‍കണ്ടി ചെറിയ ചിന്നപ്പന്റവിട സി.സി.അന്‍സാരി ഹിന്ദു യുവതിയായ ആതിരയെ വിവാഹം മതംമാറ്റി വിവാഹം കഴിച്ചത് ലഹരി മരുന്ന് വില്‍പ്പനയുടെ മറവിലായിരുന്നു. ആതിരയുടെ സഹോദരനുമായുള്ള പരിചയം മുതലെടുത്താണ് ഇയാള്‍ യുവതിയുമായി പ്രണയത്തിലായത്. യുവതിക്ക് വെറും 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അന്‍സാരിക്കൊപ്പം ഒളിച്ചോടിയത്.

ആതിരയുടെ സഹോദരന്‍ ആദര്‍ശും മുമ്ബ് അന്‍സാരിയോടൊപ്പം മയക്കുമരുന്ന് കടത്ത് സംഘത്തിലുണ്ടായിരുന്നു. ഈ ബന്ധംവെച്ച്‌ അന്‍സാരി ഈ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അങ്ങനെ ആതിരയുമായി പ്രണയത്തിലുമായി. ഇവര്‍ വീട്ടില്‍നിന്ന് ഒളിച്ചോടി വിവാഹിതരായി. ആതിര മതംമാറി ശബ്‌ന എന്ന പേര് സ്വീകരിച്ചു. 11 വര്‍ഷം മുമ്ബാണ് ഇവര്‍ വിവാഹിതരായത്. രണ്ട് മക്കളുണ്ട്. അന്‍സാരി പത്താം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. ശബ്‌ന പ്ലസ് ടു വരെയും. എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണിയാള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് സ്റ്റേഷനിലെ ജനാലക്കമ്ബിയില്‍ തലയിടിച്ചും പൊട്ടിക്കരഞ്ഞും ബഹളമുണ്ടാക്കിയും അന്‍സാരി ഇന്നലെ പൊലീസ് സ്റ്റേഷനില്‍ നാടകീയ രം​ഗങ്ങളാണ് സൃഷ്ടിച്ചത്. അറസ്റ്റിലായ ഇയാളുടെ ഭാര്യ ശബ്‌നയും പോലീസ് സ്റ്റേഷനില്‍ പൊട്ടിക്കരഞ്ഞു. ശബ്‌നയും മരക്കാര്‍കണ്ടി സ്വദേശിനിയാണ്. മാര്‍ച്ച്‌ 16-ന് അറസ്റ്റിലായ നിസാം അബ്ദുള്‍ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയില്‍പ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടില്‍ ശിഹാബ് (35), മരക്കാര്‍കണ്ടി ചെറിയ ചിന്നപ്പന്റവിട സി.സി.അന്‍സാരി (33), ഇയാളുടെ ഭാര്യ ശബ്‌ന (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്നും മയക്കുമരുന്നും കണ്ടെടുത്തു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. നിസാം അബ്ദുള്‍ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്‌സല്‍, ഭാര്യ ബള്‍ക്കീസ് എന്നിവരാണ് നേരത്തെ പിടിയിലായത്. റിമാന്‍ഡിലായിരുന്ന നിസാമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മറ്റ് രണ്ടുപേരും ജയിലിലാണ്. ഒരു ഗ്രാം എം.ഡി.എം.എ. 1500 രൂപക്കാണ് ആവശ്യക്കാര്‍ക്ക് വിറ്റിരുന്നതെന്ന് നിസാം പോലീസിനോട് വെളിപ്പെടുത്തി. ഒരു ഗ്രാം എം.ഡി.എം.എ. അയ്യായിരം രൂപക്ക് മുകളിലുള്ള വിലക്കാണ് പലരും വില്‍ക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.

കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നും മയക്കുമരുന്ന് വിപണനസംഘത്തിലെ മറ്റുചിലരെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചെന്നും കണ്ണൂര്‍ അസി. കമ്മിഷണര്‍ പി.പി.സദാനന്ദന്‍ പറഞ്ഞു. ഇവരുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പോലീസിന്റെ വലയിലായതായി സൂചനയുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വിപണനംചെയ്യുന്ന നിസാമും ഇവരും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണ്‍ വഴി കൈമാറിയ ശബ്ദസന്ദേശങ്ങളും കണ്ടെടുത്തു.

നിസാം, ദിവസം ശരാശരി ഒരുലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട് നടത്തിയതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളും നിസാമുമായി 20,000-30,000 രൂപയുടെ ഇടപാടുകള്‍ നടന്നതായും കണ്ടെത്തി. നിസാമിന്റെ സംഘത്തില്‍ ഇവര്‍ സമീപകാലത്താണ് ചേര്‍ന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക