തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിനു പിറകില്‍ നഗ്നതാ പ്രദര്‍ശനവും സ്വയം ഭോഗവും നടത്തിയ യുവാക്കള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് കോളേജ് പ്രിന്‍സിപ്പളിനെതിരെയും, പോലീസിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 14 ന് രാത്രി ന്യൂ പിജി ലേഡീസ് ഹോസ്റ്റലിന്റെ പിറകില്‍ വന്ന് നിന്ന് ഒരാള്‍ സ്വയംഭോഗം ചെയ്യുകയും, നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തത് വിദ്യാര്‍ത്ഥികള്‍ കണ്ടുപിടിക്കുകയും, ഹൗസ്കീപ്പറിനെ അറിയിക്കുകയും, പ്രതിയെ പിടികൂടാനാവാതെ പോവുകയും ചെയ്തു. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനും, പ്രിന്‍സിപ്പാളിനും പരാതി നല്‍കുകയായിരുന്നുവെന്ന് എസ് എഫ് ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സംഭവത്തിന് പിറകെ വീണ്ടും ഒരാള്‍ വന്ന് ഇതേ പ്രവൃത്തി തുടര്‍ന്നതോടെ വിദ്യാര്‍ഥിനികള്‍ സെക്യൂരിറ്റി സ്റ്റാഫിനെ വിവരം അറിയിച്ചെങ്കിലും മതിയായ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്ന് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികള്‍ വന്ന് ഇയാളെ നേരിട്ട് പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തെളിവുകള്‍ നല്‍കുകയും, കേസെടുപ്പിക്കുകയും ചെയ്തു. എന്നാല്‍ സെപ്റ്റംബര്‍ 14ന് നടന്ന സംഭവത്തില്‍ പോലീസ് എന്തു നടപടിയെടുത്തു എന്ന് പ്രിന്‍സിപ്പാളിനോട് ചോദിച്ചപ്പോള്‍, ഒന്നും എടുത്തില്ല എന്ന മറുപടിയാണ് പ്രിന്‍സിപ്പാളില്‍ നിന്നും വന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തില്‍ കോളേജില്‍ നിന്ന് നേരിട്ട് പോലീസിന് പരാതി കൊടുക്കാനോ നിലനില്‍ക്കുന്ന പരാതിയുടെ വിശദീകരണങ്ങള്‍ അന്വേഷിക്കാനോ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല. ഇനിയും ഇത് സമ്മതിച്ചു തരാന്‍ ആവില്ലെന്ന് പറഞ്ഞപ്പോള്‍ ‘അതിന് ഇതൊരു സെക്സ് അബ്യൂസ് അല്ലല്ലോ’ എന്ന മറുപടിയാണ് പ്രിന്‍സിപ്പാളില്‍ നിന്ന് ലഭിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് കോളേജ് അധികൃതര്‍ക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക