തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്ബര്‍ BR 81 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചക്ക് 2 ന് ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു .TE 645465എന്ന നമ്ബരിലുള്ള ടിക്കറ്റിനാണ് 12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി വീതം നല്‍കും. 300 രൂപയായിരുന്നു ടിക്കറ്റ് വില.12 പേര്‍ക്ക് 10 ലക്ഷം, അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്, ഒരു ലക്ഷം വീതം 108 പേര്‍ക്ക് തുടങ്ങി ആകെ 54 കോടി ഏഴു ലക്ഷം രൂപ സമ്മാനമായും ആറ് കോടി 48 ലക്ഷം രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും. അച്ചടിച്ച ടിക്കറ്റ് മുഴുവന്‍ വിറ്റു.

സമ്മാനങ്ങളുടെ വിശദ വിവരങ്ങള്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Thiruvonam Bumper 1st Prize – 12 കോടിTE 645465

സമാശ്വാസ സമ്മാനം – Rs. 5 ലക്ഷം TA 645465, TB 645465, TC 645465, TD 645465, TG 645465

Thiruvonam Bumper 2nd Prize – 1 കോടി TA 945778TB 265947, TC 537460, TD 642007, TE 177852, TG 386392

Thiruvonam Bumper 3rd Prize- 10ലക്ഷം TA 218012, TB 548984, TC 165907, TD 922562, TE 793418, TG 156816 TA 960818, TB 713316, TC 136191, TD 888219, TE 437385, TG 846848

4th Prize- Rs. 5,00,000/- TA 165509,TB 226628,TC 772933,TD 292869,TE 207129,TG 150044,TA 583324,TB 931679,TC 587759,TD 198985, TE 870524,TG 844748

കോവിഡ് പ്രതിസന്ധിക്കിടയിലും ഓണം ബമ്ബറില്‍ മികച്ച വില്‍പനയാണ് നടന്നത്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നു. 54 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്. ടിക്കറ്റ് വരുമാനത്തില്‍ നിന്ന് 126 കോടി 56 ലക്ഷം രൂപ സര്‍ക്കാരിന് വരുമാനമായി ലഭിച്ചു. സമ്മാന-കമ്മീഷന്‍ ചിലവുകള്‍ക്ക് ശേഷം 30 കോടി 54 ലക്ഷം സര്‍ക്കാരിന് ലാഭമായി ലഭിച്ചിട്ടുണ്ട്.മുന്‍ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റവിച്ചത്. ഇതില്‍ നിന്ന് 23 കോടിയാണ് ലാഭമായി സര്‍ക്കാരിന് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞതാണ് ഇത്തവണ നേട്ടമായത്.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.

ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.സംസ്ഥാനത്തെ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക