തിരുവനന്തപുരം: മദ്യവില്‍പന ഓണ്‍ലൈനായി മാറ്റുന്നതിന് സംസ്ഥാന വ്യാപകമായി തുടക്കം കുറിക്കുകയാണ് ബെവ്കോ. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളില്‍ ആരംഭിച്ച സംവിധാനമാണ് ഇപ്പോള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്.

മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. http://booking.ksbc.co.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച്‌ ബെവ്‌ സ്പിരിറ്റ് എന്ന പ്രത്യേകം സജ്ജീകരിച്ച പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കുക. http://booking.ksbc.co.in എന്ന വെബ്സൈറ്റില്‍ കയറുമ്ബോള്‍ ‘ഓണ്‍ലൈന്‍ ബുക്കിങ്’ എന്ന ബട്ടണ്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുമ്ബോഴാണ് ബെവ് സ്പിരിറ്റ് പ്ലാറ്റ്ഫോമിലേക്ക് എത്താനാകുക.

2. മൊബൈല്‍ നമ്ബര്‍ വേരിഫിക്കേഷനാണ് അടുത്ത ഘട്ടം. ഇതിനായി മൊബൈല്‍ നമ്ബരും പാസ് കോഡും നല്‍കുക. ഇപ്പോള്‍ ഒടിപി മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ഈ ഒടിപി നിര്‍ദിഷ്ട സ്ഥലത്ത് ടൈപ്പ് ചെയ്തു രജിസ്ട്രേഷന്‍ ഘട്ടത്തിലേക്ക് കടക്കാം.

3. ഒരു വ്യക്തിഗത പ്രൊഫൈല്‍ സൃഷ്ടിച്ചുകൊണ്ട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനായി പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി പ്രൊഫൈല്‍ തയ്യാറാക്കണം. ശക്തമായ ഒരു പാസ്‌വേഡും ക്രിയേറ്റ് ചെയ്യണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മൊബൈല്‍ നമ്ബറും സുരക്ഷാ കോഡും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യാം.

4. മൊബൈല്‍ നമ്ബരും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍, ജില്ല സെലക്‌ട് ചെയ്യാനാകും. ജില്ല സെലക്‌ട് ചെയ്യുമ്ബോള്‍, ഓണ്‍ലൈനായി മദ്യം വാങ്ങാനാകുന്ന ഔട്ട്ലെറ്റുകളുടെ വിവരങ്ങളും ലഭിക്കും. ഔട്ട്ലെറ്റ് സെലക്‌ട് ചെയ്തു കഴിഞ്ഞാല്‍, റം, വിസ്കി, ബ്രാന്‍ഡി എന്നിങ്ങനെ ലഭ്യമാകുന്ന മദ്യ ബ്രാന്‍ഡുകള്‍ തരംതരിച്ച്‌ നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അളവും(750എംഎല്‍, 1000 എംഎല്‍) പ്രത്യേകം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുത്ത മദ്യം കാര്‍ട്ടിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്.

5. അടുത്തതായി പേമെന്‍റ് ഘട്ടമാണ്. പേമെന്‍റിനായി ഇന്‍റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേമെന്‍റ് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഫോണില്‍ ഒരു റഫറന്‍സ് നമ്ബര്‍ ലഭിക്കും.

6. റഫറന്‍സ് നമ്ബര്‍, വില്‍പ്പനശാലയുടെ വിവരങ്ങള്‍, മദ്യം കൈപ്പറ്റേണ്ട സമയം എന്നീ വിവരങ്ങള്‍ അടങ്ങിയ മെസേജാണ് രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ലഭിക്കുന്നത്. ഇതുമായി തിരഞ്ഞെടുത്ത ഔട്‌ലെറ്റില്‍ എത്തുമ്ബോള്‍ പ്രത്യേക കൗണ്ടര്‍ വഴി ക്യൂ നില്‍ക്കാതെ തന്നെ മദ്യം ലഭിക്കും. മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാല്‍ മതി.

മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്ബോള്‍ ജനനത്തീയതി നല്‍കുന്നത് എന്തിന്?

23 വയസില്‍ മുകളിലുള്ളവർക്ക് മാത്രമാണ് മദ്യം ഓണ്‍ലൈനായി വാങ്ങാനാകുക. രജിസ്ട്രേഷന്‍ ചെയ്യുമ്ബോള്‍ നല്‍കുന്ന ജനനത്തീയതി 23 വയസില്‍ താഴെയാണെങ്കില്‍ ബുക്കിങ് റദ്ദായി പോകും. സംസ്ഥാനത്ത് നിയമപരമായി മദ്യം വാങ്ങാനാകുന്ന പ്രായം 23 വയസാണ്.മദ്യം ബുക്ക് ചെയ്തത് സംബന്ധിച്ച്‌ പരാതികള്‍ ഉണ്ടെങ്കില്‍ [email protected] എന്ന മെയിലില്‍ സന്ദേശമയക്കാം.ബിവറേജസ് കോര്‍പ്പറേഷന് കീഴിലുള്ള വിവിധ ഔട്ട്‌ലെറ്റുകളിലെ മദ്യ ശേഖകത്തിന്റെ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. https://ksbc.co.in ല്‍ ലൈവ് സ്റ്റോക്ക് ഡീറ്റെയില്‍സ് എന്ന ലിങ്കില്‍ സംസ്ഥാനത്തെ എല്ലാ മദ്യ ഷോപ്പുകളുടെയും വിവരങ്ങള്‍ ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക