കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഐഎന്‍എസ് ദ്രോണാചാര്യയുടെ അതിര്‍ത്തിയിലെ കടല്‍ ഭിത്തിയില്‍ വള്ളങ്ങള്‍ ഇടിച്ചു കയറി.രാവിലെ ഒമ്ബതരയോടെയാണ് മൂന്ന് വള്ളങ്ങള്‍ അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റിലും കോളിലും നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് വള്ളങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് നാവികസേനാംഗങ്ങള്‍ പ്രാഥമിക ശുശ്രുഷ നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക